ED Raid: സി എംആർഎല്ലിന് തിരിച്ചടി; ഇ ഡി അന്വേഷണം തുടരാൻ ഹൈക്കോടതി

Kerala High Court about ED Raid: ഇഡി അന്വേഷണത്തിൽ സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആര്‍എല്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. അന്തിമ വാദം ഇന്ന് തന്നെ കേൾക്കുമെന്നും റിപ്പോർട്ട്........

ED Raid: സി എംആർഎല്ലിന് തിരിച്ചടി; ഇ ഡി അന്വേഷണം തുടരാൻ ഹൈക്കോടതി

Kerala High Court

Published: 

01 Jun 2026 | 01:00 PM

തിരുവനന്തപുരം:സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇഡി അന്വേഷണത്തിൽ സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആര്‍എല്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. അന്തിമ വാദം ഇന്ന് തന്നെ കേൾക്കുമെന്നും റിപ്പോർട്ട്.

സമൻസ് ഇഡി അയച്ചത് നിയമവിരുദ്ധമാണെന്നും….

ഷെഡ്യൂൾഡ് കുറ്റകൃത്യമില്ലാത്തതിനാൽ പിഎംഎൽഎ നിയമപ്രകാരം കേസെടുക്കാൻ ഇഡിക്ക് അധികാരം ഇല്ലെന്നാണ് സിഎംആർഎൽ ഹൈക്കോടതിയിൽ വാദിച്ചത്. കൂടാതെ സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുണ്ടെന്നും അന്വേഷണ സ്വഭാവത്തിലുള്ള സമൻസ് ഇഡി അയച്ചത് നിയമവിരുദ്ധമാണെന്നും അധികാരമില്ലാത്ത അന്വേഷണമാണ് ഡയറക്ടറേറ്റ് നടത്തുന്നതെന്നും സിഎംആർഎൽ വാദിച്ചെങ്കിലും ഹൈക്കോടതി ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് അന്വേഷണം തുടരാനായി ഉത്തരവിടുകയായിരുന്നു.

ALSO READ:ഇഡി അന്വേഷണം തടയണം; സി എംആർഎൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 സ്ഥലങ്ങളിലായി റെയ്ഡ് നടന്നത്

അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 സ്ഥലങ്ങളിലായി റെയ്ഡ് നടന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരത്തെ വാടകവീട്ടിലും കൂടാതെ എംഎൽഎയും മുൻമന്ത്രിയും വീണ വിജയന്റെ ഭാര്യയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാൽ വീടിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷ നേതാവിന്റെ വീടിന്റെ മുന്നിലായി നടന്നത്. സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്.

സമൻസ് ഇഡി അയച്ചത് നിയമവിരുദ്ധമാണെന്നും….

പുറത്തേക്കിറങ്ങിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അവർ എത്തിയ കാർ തല്ലി പൊളിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയുന്ന 300 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീണ വിജയന്റെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ്സുകൾ ആണ് വിശദമായി അന്വേഷണസംഘം പരിശോധിക്കുന്നത്. വീണ വിജയന് 242 അക്കൗണ്ടുകൾ ആണുള്ളത്. ഇതിലുള്ള ഏകദേശം 18 കോടിയോളം രൂപയാണ് അന്വേഷണസംഘം മരവിപ്പിച്ചിരിക്കുന്നത്.

അതിനിടെ റെയ്ഡ് കഴിഞ്ഞ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ശ്രമം ഇതുവഴി കുറ്റപത്രം ഉൾപ്പെടെയുള്ളവ വേഗത്തിൽ സമർപ്പിച്ചു കഴിഞ്ഞാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാം എന്നും പോലീസ് ശ്രമം നടത്തുന്നു. ഇതിനിടയിൽ വീണ വിജയന്റെ അക്കൗണ്ടുകൾ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.

ENGISH SUMMARY

The High Court has dismissed the plea filed by CMRL seeking stay on the Enforcement Directorate’s investigation in the CMRL Exalogic monthly payment case. The High Court has clarified that a stay cannot be granted on the ED investigation. The order was given by the Division Bench in the appeal filed by CMRL

 

Follow Us
മഴക്കാലത്ത് വെള്ളം കുടി കുറയുമ്പോൾ സംഭവിക്കുന്നത്
പ്രമേഹത്തിന് ബെസ്റ്റാ! ചാമ്പക്കയുടെ ​ഗുണങ്ങൾ
ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക്‌ വൈധവ്യ യോഗമുണ്ട്; പരിഹാരം
പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്?
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു