AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, എം.ആര്‍ അജിത് കുമാറിന് തിരിച്ചടി; ഡി.ജി.പി സ്വപ്‌നവും അകലെ

No Stay For MR Ajith Kumar's Suspension : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച വിഷയത്തിൽ സസ്പെൻഷനിൽ ആയ എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. അടിയന്തരമായി സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം.

സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, എം.ആര്‍ അജിത് കുമാറിന് തിരിച്ചടി; ഡി.ജി.പി സ്വപ്‌നവും അകലെ
Mr AjithkumarImage Credit source: Facebook / MR Ajithkumar
Amal KV
Amal KV | Published: 29 Jul 2026 | 06:42 AM

തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച വിഷയത്തിൽ സസ്പെൻഷനിൽ ആയ എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. അടിയന്തരമായി സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം. എന്നാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ട്രൈബ്യൂണൽ ഫയലിൽ സ്വീകരിച്ചു. കേസിൽ സംസ്ഥാന സർക്കാരിനോട് അഡ്മിനിസ്‌ട്രെറ്റീവ് ട്രൈബ്യൂണൽ മറുപടി തേടിയിട്ടുണ്ട്. അടുത്ത മാസം 20 ന് കേസ് വീണ്ടും പരിഗണിക്കും.

തന്റെ സസ്പെൻഷൻ ചട്ടവിരുദ്ധമാണെന്നാണ് അജിത് കുമാർ പ്രധാനമായും വാദിച്ചത്. തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ തലവനായ മുഖ്യമന്ത്രി ആയിരുന്നു ഇറക്കേണ്ടത്. പക്ഷേ ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ ഓർഡർ ഇറക്കിയത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന് അജിത് കുമാർ ട്രൈബ്യൂണലിൽ വാദിച്ചു. അടുത്തുതന്നെ ഡിജിപി റാങ്കിലേക്ക് സ്ഥാന കയറ്റം ലഭിക്കേണ്ട തന്നെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷന് കാരണമായി പറയുന്ന ഒരു കുറ്റങ്ങളും വീഴ്ചയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ട് തനിക്കെതിരെയുള്ള സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണം എന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം.

തനിക്കെതിരെ നടന്ന എസ് ഐ ടി അന്വേഷണം പോലും നിലനിൽക്കുന്നതല്ല. എസ്‌.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചത്. ഇത് സർവീസ് ചട്ടങ്ങൾക്ക് പാലിക്കാതെയുള്ള നടപടിയാണ്. മറ്റു ചില ഉദ്ദേശങ്ങളോടെയാണ് തനിക്കെതിരെ നടപടി വന്നിരിക്കുന്നത് എന്നും അജിത് കുമാർ വാദിച്ചു.

Also Read : ഞങ്ങൾ മാത്രമല്ല സാറേ! കാവ്യ, കീർത്തന, ഇപ്പോൾ നീഷ്മയും; വടകര MDMA കേസിൽ ഒരു അ‌ധ്യാപിക കൂടി അ‌റസ്റ്റിൽ

എന്നാൽ അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നാണ് സർക്കാർ പ്രധാനമായും വാദിച്ചത്. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അന്ന് ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആയിരുന്ന അജിത് കുമാർ വഴിവിട്ട ഇടപെടലുകൾ നടത്തി കേസ് അട്ടിമറിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് സസ്പെൻഷൻ നടപടി എന്നും കൂടുതൽ വാദമുഖങ്ങൾ ഉന്നയിക്കാൻ തയ്യാറാണെന്നും സർക്കാർ ട്രൈബ്യൂണലിൽ വ്യക്തമാക്കി.

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ നവ കേരള യാത്രക്കിടെ ആലപ്പുഴയിൽ വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ അകാരണമായി മർദ്ദിച്ചു എന്നായിരുന്നു കേസ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കേസ് അട്ടിമറിച്ച സംഭവം അന്വേഷിക്കാൻ എസ്‌.ഐ.ടിക്ക് രൂപം നൽകുകയായിരുന്നു. അന്വേഷണത്തിൽ എം ആർ അജിത് കുമാറിന്റെ വഴിവിട്ട ഇടപെടലുകൾ കണ്ടെത്തുകയും ചെയ്തു.

English Summary

ADGP M.R. Ajith Kumar, currently under suspension over allegations of attempting to sabotage the case involving the assault on Youth Congress workers in Alappuzha, has suffered another setback. The Administrative Tribunal rejected his plea to stay the suspension order. Ajith Kumar had sought an immediate stay on the suspension.

Follow Us