Sikkim Tunnel Collapse: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, സിക്കിം അപകടത്തിൽ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും
Sikkim Tunnel Accident: സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിക്കിമിൽ നിന്ന് റോഡ് മാർഗ്ഗം കൊൽക്കത്തയിൽ എത്തിക്കുന്ന മൃതദേഹം അവിടുത്തെ വിമാനത്താവളത്തിൽ വച്ച് എബാം ചെയ്യും. ഇതിനുള്ള മൊബൈൽ യൂണിറ്റ് നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

Aneesh Mohan, Sikkim Tunnel Accident
തിരുവനന്തപുരം: സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിക്കിമിൽ നിന്ന് റോഡ് മാർഗ്ഗം കൊൽക്കത്തയിൽ എത്തിക്കുന്ന മൃതദേഹം അവിടുത്തെ വിമാനത്താവളത്തിൽ വച്ച് എബാം ചെയ്യും. ഇതിനുള്ള മൊബൈൽ യൂണിറ്റ് നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. എംബാം ചെയ്ത ശേഷം ഏറ്റവും അടുത്ത് വരുന്ന കൊച്ചിയിലേക്കുള്ള വിമാനത്തിൽ അഅനീഷിന്റെ മൃതദേഹം അയക്കും. തുടർന്ന് കൊച്ചിയിൽ നിന്ന് അനീഷിന്റെ സ്വദേശമായ കോട്ടയം പാമ്പാടിയിലേക്ക് മൃതദേഹം എത്തിക്കുന്നതിന് പ്രത്യേക ആംബുലൻസും ക്രമീകരിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർക്കയെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ടീസ്റ്റ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നു വീണ് ദാരുണമായ സംഭവം ഉണ്ടാവുന്നത്. അപകടത്തിൽ നാഷ്ണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിലെ സീനിയർ മാനേജറായ അനീഷ് ഉൾപ്പെടെ അഞ്ച് പേരെ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന ശ്രമകരമായ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് അനീഷിന്റെ മൃതദേഹം കണ്ടത്തുന്നത്.
Also Read: സസ്പെൻഷനെതിരെ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നിയമ നടപടിയിലേക്ക്? അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും
കോട്ടയം ഗവൺമെന്റ് കോളേജിൽ നിന്ന് 2006 ൽ ആണ് അനീഷ് ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടുന്നത്. പിന്നാലെ 2011 ൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഹരിയാനയിൽ ജോലിയിൽ പ്രവേശിച്ചു. കുടുംബമായി ഇവിടെ താമസിച്ചു വന്ന അനീഷിനെ ഏഴു മാസം മുമ്പാണ് സിക്കിമിലേക്ക് ജോലിക്കായി നിയോഗിക്കുന്നത്. ഡോ. സംഗീതയാണ് ഭാര്യ. അർണവ്, കാർത്യായനി എന്നിവരാണ് മക്കൾ.
തെക്കൻ സിക്കീമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) നിർമ്മിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച ഉച്ചയോടെ തകർന്ന് വീണ് ദാരുണമായ അപകടം ഉണ്ടായത്. അണക്കെട്ടിൽ നിന്ന് വൈദ്യുതോല്പാദനത്തിനായി മലകൾ തുരന്ന് നിർമ്മിക്കുന്ന വലിയ ടണൽ പദ്ധതിയാണിത്. പാറ തുരക്കുന്നതിനിടെ സംഭവിച്ച മീഥൈൻ വാതക ചോർച്ച മൂലം ഉണ്ടായ സ്ഫോടനമാണ് അപകടകാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. അപകട സമയത്ത് ആകെ 27 പേരാണ് തുരങ്കത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
English Summary
Procedures are underway to bring home the mortal remains of Aneesh Mohanan, a native of Pampady in Kottayam, who died in a tunnel collapse in Sikkim. The Chief Minister’s Office stated that efforts are being made to repatriate the body as soon as possible. The body will be transported by road from Sikkim to Kolkata, where it will undergo embalming at the airport; a mobile unit for this purpose has been arranged under the supervision of the NORKA department.