Kozhikode Valiyangadi: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് വീണു! ഇത്തവണ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത്
Slab collapses again in Valiyangadi Kozhikode: അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് സ്ലാബ് തകർന്നു വീണ് അപകടം ഉണ്ടായത്.
കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് വീണു. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് സ്ലാബ് തകർന്നു വീണ് അപകടം ഉണ്ടായത്. ആർക്കും പരിക്കുപറ്റിയിട്ടില്ല എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ നാലുപേർ മരിച്ചത്.
രാവിലെ 11:30 ആയിരുന്നു അപകടം. വലിയങ്ങാടിയിൽ ചുമട് ഇറക്കി വിശ്രമിക്കാൻ ഇരുന്നവരുടെ ശരീരത്തിലേക്കാണ് ഒന്നാം നിലയിലെ കോൺക്രീറ്റ് തകർന്നു വീണത്. ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍, വിനോദ് എന്നിവരാണ് മരിച്ചത്. കാലിന് പരിക്കേറ്റ ജലീല് ഇപ്പോഴും ബീശാശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ടൗൺ പോലീസ് അസ്വാഭാവികം മരണത്തിന് കേസെടുത്തിരുന്നു.
ALSO READ:വലിയങ്ങാടി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത് നാലു പേര്‍ക്ക്; അത്തോളിയില്‍ രാവിലെ 10 വരെ ഹര്‍ത്താല്‍
അപകടത്തിനു പിന്നാലെ കോഴിക്കോട് കോര്‍പറേഷനെതിരെ യുഡിഎഫും എന്‍ഡിഎയും രംഗത്തെത്തിയിരുന്നു. കോര്‍പറേഷന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെയാണ് ഇന്നും കെട്ടിടം തകർന്നിരിക്കുന്നത്.