5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

CPM Threatening slogan: ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും….

Slogan against pv Anvar: ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അൻവറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂർ നഗരത്തിലൂടെ നടത്തിയ പ്രതിഷേധ പ്രകടനം.

CPM Threatening slogan: ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും….
പി വി അൻവർ എംഎൽഎ (Image Credit: PV Anvar Facebook)
Follow Us
aswathy-balachandran
Aswathy Balachandran | Published: 29 Sep 2024 17:25 PM

നിലമ്പൂർ: പി. വി അൻവറിനെതിയേ ഉയരുന്ന മുദ്രാവാക്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പി.വി. അൻവർ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാൽ, ഗോവിന്ദൻ മാസ്റ്റർ ഒന്ന് ഞൊടിച്ചാൽ, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാർ പുഴയിൽ കൊണ്ടാക്കും’, എന്ന മുദ്രാവാക്യമാണ് ഇതിൽ പ്രധാനം.

സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന പ്രകടനത്തിലാണ് ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടത്. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മുഴങ്ങിയ മറ്റു സാധാരണ മുദ്രാവാക്യങ്ങളുടെ കൂടെയാണ് പി.വി. അൻവറിനെതിരെയും ഭീഷണി മുദ്രാവാക്യം ഉയർന്നത്.

ALSO READ – സി.പി.എം കോഡിനേറ്ററുടെ ചുമതല പ്രകാശ് കാരാട്ടിന

മര്യാദയ്ക്ക് നടന്നില്ലെങ്കിൽ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് മുദ്രാവാക്യത്തിൽ എല്ലാം ആവർത്തിക്കുന്ന ഭീഷണി. നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം എന്നതും പ്രത്യേകം ശ്രദ്ധേയം. പ്രതിഷേധ പ്രകടനത്തിനൊടുവിൽ അൻവറിന്റെ കോലം കത്തിക്കാനും പ്രവർത്തകർ മുന്നോട്ടെത്തി.

ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അൻവറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂർ നഗരത്തിലൂടെ നടത്തിയ പ്രതിഷേധ പ്രകടനം. അൻവർ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങൾക്കെതിരെ സി.പി.എം. പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു. ഇതിനേ തുടർന്നാണ് ഏരിയാ തലത്തിൽ പ്രതിഷേധത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തത് എന്നാണ് വിവരം.

Latest News