Dijo Kappan: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു
Social Activist Dijo Kappen Passes Away : കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ അദ്ദേഹം മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിംഗ് നിലയിൽ നിന്ന് കാർ താഴേക്ക് ഇടിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.

Dijo Kappan
പാലാ: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ അദ്ദേഹം മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിംഗ് നിലയിൽ നിന്ന് കാർ താഴേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.
ഡിജോ കാപ്പാൻ ആരായിരുന്നു?
കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. മാധ്യമ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ ഡിജോ കാപ്പനാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചത്.
ALSO READ: മൂന്നുദിവസം മരണത്തോട് പോരാടി; മൂർഖന്റെ കടിയേറ്റ നാലു വയസ്സുകാരി മരിച്ചു
കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് ഡിജോ കാപ്പൻ പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. 1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ.എസ്.യുവിന്റെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റിട്ടുണ്ട്. എന്നാൽ 1998ല്‍ അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തുടർന്ന് ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും പ്രവർത്തിക്കുകയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തുകയും ചെയ്തു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്.