Train Service Delay: യാത്രക്കാർ വലയും! ട്രെയിൻ സർവീസുകൾ റദ്ദാക്കി, വഴിതിരിച്ചുവിട്ടു; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

Train Service Changes: ഈ മാസം ട്രെയിൻ സർവീസുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചില പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.

Train Service Delay: യാത്രക്കാർ വലയും! ട്രെയിൻ സർവീസുകൾ റദ്ദാക്കി, വഴിതിരിച്ചുവിട്ടു; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

Train Service Changes

Published: 

11 Mar 2026 | 09:17 PM

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിൻ്റെ ഭാ​ഗമായി തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ ഭാ​ഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ഈ മാസം ട്രെയിൻ സർവീസുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചില പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.

പ്രധാന മാറ്റങ്ങൾ അറിയാം

ഭാഗികമായി റദ്ദാക്കിയവ

ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മാർച്ച് 13ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സർവീസാണ് റദ്ദാക്കിയത്.

ALSO READ: ഗ്യാസ് പണിതന്നു തുടങ്ങി, ഇനി ട്രെയിൻ യാത്രയിൽ സ്വന്തം ഭക്ഷണം കരുതേണ്ടി വരുമോ?

മാർച്ച് 14 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ കോട്ടയത്ത് നിന്ന് രാത്രി 08.05-ന് യാത്ര ആരംഭിക്കും.

മാർച്ച് 12-ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസാമ് റദ്ദാക്കിയത്.

മാർച്ച് 13-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ് ട്രെയിൻ ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 6.33-ന് യാത്ര ആരംഭിക്കും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

മാർച്ച് 14-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ട്രെയിൻ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാർച്ച് 14-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.

Follow Us
Related Stories
ദാഹം പമ്പ കടക്കും! ഉന്മേഷത്തിന് ഒരു വെറൈറ്റി നാരങ്ങാവെള്ളം
മുട്ടയുടെ ഗുണം മുഴുവനായി കിട്ടാൻ ഇങ്ങനെ കഴിക്കണം
കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? യാഥാർത്ഥ്യമറിയാം
സഞ്ജന ഗണേശന്‍ ഒരു മത്സരത്തിലൂടെ സമ്പാദിക്കുന്നത് എത്ര?
മൊണാലിസ ഒടുവിൽ കേരളത്തിൽ വിവാഹിതയായി
അമ്മയും മക്കളും സുഖമായി ഇരിക്കുന്നു; കുനോ നാഷണല്‍ പാര്‍ക്കില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നമീബിയന്‍ ചീറ്റ 'ജ്വാല'
പൊതുനിരത്തിലെ ചെടികള്‍ നനയ്ക്കുന്ന യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌