സീസണിന് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു

നിലയ്ക്കലും പമ്പയിലുമായി ശബരിമല ദേവസ്വം ബോർഡ് നേരത്തെ നടത്തിയിരുന്ന ജോലികളെല്ലാം തന്നെ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചു. ഈ ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടി 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.കൂടാതെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും.ഇതിനൊപ്പം മുൻവർഷങ്ങളിൽ പൂർത്തിയാകാത്ത കാര്യങ്ങൾ ഇത്തവണ മുൻഗണന നൽകിക്കൊണ്ട് അവയും സമയബന്ധിതമായി തന്നെ.........

സീസണിന് മുമ്പേ റൂട്ട് ക്ലിയർ ആകും! ശബരിമല പാതകൾക്ക് 550 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു

Sabarimala

Published: 

14 Sep 2026 | 07:33 AM

തിരുവനന്തപുരം: ശബരിമല പാതകളുടെ വികസനത്തിനുവേണ്ടി 550 കോടി രൂപ പ്രത്യേക പാക്കേജ് അനുവദിച്ച് സംസ്ഥാന സർക്കാർ. വരുന്ന മണ്ഡലകാല സീസണിന് മുന്നോടിയായി പാതകളെല്ലാം സജ്ജമാക്കാൻ ആണ് നീക്കം. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത് ആദ്യമായിട്ടാണ് ഒറ്റത്തവണയായി ഇത്രയും പണം അനുവദിക്കുന്നത്.

മുന്‍ സീസണുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല

പാതകളുടെ മൊത്തം വികസനവും തീർത്ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പൂർത്തിയാക്കാൻ ആണ് തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.2021 മുതല്‍ ശബരിമല റോഡുകളില്‍ പല കാരണങ്ങളാല്‍ വീഴ്ചകള്‍ ഉണ്ടായിരുന്നു. മുന്‍ സീസണുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഈ സീസണിൽ എല്ലാ പ്രശ്നങ്ങളും നികത്തിക്കൊണ്ട് റോഡിന്റെ നവീകരണത്തിന് പ്രാധാന്യം നൽകുന്നത്.

ALSO READ:വടക്കഞ്ചേരിയിൽ ബസ് കാത്ത് നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു, ഒരു മരണം

മുൻവർഷത്തെ ജോലികൾക്ക് മുൻ​ഗണന

നിലയ്ക്കലും പമ്പയിലുമായി ശബരിമല ദേവസ്വം ബോർഡ് നേരത്തെ നടത്തിയിരുന്ന ജോലികളെല്ലാം തന്നെ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചു. ഈ ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടി 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.കൂടാതെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും.ഇതിനൊപ്പം മുൻവർഷങ്ങളിൽ പൂർത്തിയാകാത്ത കാര്യങ്ങൾ ഇത്തവണ മുൻഗണന നൽകിക്കൊണ്ട് അവയും സമയബന്ധിതമായി തന്നെ പൂർത്തിയാക്കും.അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രാഷ് ബാരിയര്‍, സ്പീഡ് ബ്രേക്കര്‍, റിഫ്‌ലക്ടര്‍, സൈന്‍ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകും.

കൂടാതെ വാഹനങ്ങൾക്ക് കാഴ്ചയും സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടി റോഡിന്റെ വശങ്ങളിലായി ഉള്ള മരച്ചില്ലകളും കാടും മറ്റുമെല്ലാം നീക്കം ചെയ്യും. ഇത്തരത്തിലുള്ള നീക്കങ്ങൾ ശബരിമല തീർത്ഥാടനകളുടെ യാത്ര കൂടുതൽ സുഗമമാക്കാൻ സാധിക്കും എന്ന നിരീക്ഷണത്തിലാണ് സർക്കാർ. ഈ കാര്യങ്ങളിൽ ഒന്നും യാതൊരു വീട്ടുവീഴ്ച്ച ചെയ്യാൻ അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY

The State Government has sanctioned a special package of ₹550 crore for the development of Sabarimala access roads. The move aims to ensure all roads are ready ahead of the upcoming Mandala-Makaravilakku pilgrimage season. This decision follows discussions held between the Chief Minister and the Minister for Public Works. This marks the first time in the last decade that such a substantial amount has been allocated in a single tranche.

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്