Kollam – Ernakulam Train Service : കൊല്ലം – എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്; ഓട്ടം തിങ്കൾ മുതൽ വെള്ളി വരെ
Train Service Between Kollam And Ernakulam : കൊല്ലം - എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമായി പ്രത്യേക ട്രെയിൻ സർവീസ്. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാവും ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.
കൊല്ലം – എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാനാണ് കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാവും സർവീസ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.
പാലരുവി, വേണാട് ട്രെയിനുകളിലെ യാത്രാക്ലേശം സംബന്ധിച്ച് വ്യാപക പരാതികളുയർന്നിരുന്നു. ട്രെയിനിലെ തിരക്ക് കാരണം ആളുകൾ കുഴഞ്ഞുവീഴുന്ന സാഹചര്യങ്ങൾ പോലും ഉണ്ടായി. ഇതോടെ പുനലൂരിനും എറണാകുളത്തിനും ഇടയിൽ മെമു സർവീസ് തുടങ്ങണണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവരെ സമീപിച്ചിരുന്നു. ഡൽഹിയിൽ നേരിട്ടെത്തി കാര്യങ്ങൾ ചർച്ച ചെയ്ത് ഉറപ്പുവാങ്ങി. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Also Read : MR Ajithkumar: സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി ഉടൻ
കൊടിക്കുന്നിൽ സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കൊല്ലം – എറണാകുളം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാർത്തകൾ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15നും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.35നുമായിരിക്കും കൊല്ലം – എറണാകുളം സര്‍വീസ്. എറണാകുളത്ത് നിന്ന് കൊല്ലം വരെയുള്ള സർവീസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് ഒന്നരയ്ക്കും മറ്റ് ദിവസങ്ങളില്‍ രാവിലെ 9.50നും ആരംഭിക്കും.