AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sree Padmanabhaswamy Temple: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോയി; നഷ്ടപ്പെട്ടത് വജ്രം ഉള്‍പ്പെടെ

Theft at Sree Padmanabhaswamy Temple Gold Missing From Temple Treasury: ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കാണാനില്ല, ഇത് ആറ് മാസങ്ങള്‍ക്ക് അറ്റക്കുറ്റപ്പണികള്‍ക്കായി കൊണ്ടുപോയെന്നാണ് രേഖകളില്‍ പറയുന്നത്. എന്നാല്‍ അത് ഇതുവരെ ക്ഷേത്രത്തില്‍ തിരിച്ചെത്തിയിട്ടില്ല. വിശ്വാസികള്‍ ഭവവാന് നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.

Sree Padmanabhaswamy Temple: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോയി; നഷ്ടപ്പെട്ടത് വജ്രം ഉള്‍പ്പെടെ
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 27 May 2026 | 09:04 AM

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷണം പോയതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളോളം പഴക്കമുള്ള സ്വര്‍ണവും വജ്രവും നഷ്ടപ്പെട്ടതായി മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണവും വജ്രവും ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ ഇടയ്ക്കിടെ കാണാതകുന്നതായി പോലീസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്.

ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കാണാനില്ല, ഇത് ആറ് മാസങ്ങള്‍ക്ക് അറ്റക്കുറ്റപ്പണികള്‍ക്കായി കൊണ്ടുപോയെന്നാണ് രേഖകളില്‍ പറയുന്നത്. എന്നാല്‍ അത് ഇതുവരെ ക്ഷേത്രത്തില്‍ തിരിച്ചെത്തിയിട്ടില്ല. വിശ്വാസികള്‍ ഭവവാന് നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.

അറ്റക്കുറ്റപ്പണികള്‍ക്കായി ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സ്വര്‍ണവിളക്കും കൊണ്ടുപോയത്. അതും ക്ഷേത്രത്തിലേക്ക് മടക്കിയെത്തിച്ചില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൃത്രിമം നടന്നതിന്റെ വെളിച്ചത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്ന് ഡിജിപി നിര്‍ദേശിച്ചു. നിലവറയ്ക്ക് പുറത്തുള്ള മുഴുവന്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ എത്രയും പെട്ടെന്ന് സ്‌ട്രോങ് റൂമിലേക്ക് മാറ്റണമെന്നും അദ്ദേഹം.

വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്ന സംഭാവനകളെല്ലാം തന്നെ ലോക്കറിലേക്ക് മാറ്റി പോലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും ആരെയും സുരക്ഷ പരിശോധനയില്ലാതെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഡിജിപിയുടെ നിര്‍ദേശമുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. സ്വര്‍ണം, രത്‌നം, വൈഡൂര്യം തുടങ്ങി അമൂല്യങ്ങളായ പലതും ഇന്നും ഈ ക്ഷേത്രത്തിലുണ്ട്. നൂറ്റാണ്ടുകളായി വിവിധ രാജാക്കന്മാര്‍ സമര്‍പ്പിച്ചതാണ് ക്ഷേത്രത്തിലെ ഈ നിധി ശേഖരം. 2011ലാണ് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ എ നിലവറ തുറന്നത്.

Also Read: Padmanabhaswamy Temple Vault B: ബി നിലവറയെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ സത്യമല്ല; അറ തുറക്കാത്തതിന് കാരണം എന്തെന്ന് വ്യക്തമാക്കി ഗൗരി ലക്ഷ്മി ഭായ്‌

ആയിരക്കണക്കിന് സ്വര്‍ണമാലകള്‍, രത്‌നം പതിച്ച കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, രത്‌നങ്ങള്‍ തുടങ്ങി പലതരത്തിലുള്ള വസ്തുക്കളായിരുന്നു എ നിലവറയില്‍ നിന്ന് കണ്ടെത്തിയത്. സേഫ് പോലെ നിര്‍മിച്ച അറകളിലായിരുന്നു ഇവയെല്ലാം സൂക്ഷിച്ചിരുന്നത്.

രണ്ടായിരത്തോളം ശരപ്പൊളി മാലകള്‍, ഒരു ചാക്ക് നിറയെ ബെല്‍ജിയം രത്‌നങ്ങള്‍, രണ്ടായിരത്തോളം മാലകള്‍-ഇവയില്‍ നാലെണ്ണത്തിന് 2.2 കിലോ തൂക്കമുണ്ട്. 18 അടിയോളം നീളവുമുള്ളതായിരുന്നു ഈ മാലകള്‍. 997 വൈരക്കല്ലുകളുള്ള ലോക്കറ്റ്, 19.5 ലക്ഷം സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണം കൊണ്ടുള്ള 14,000 അര്‍ക്ക പുഷ്പനങ്ങള്‍ തുടങ്ങിയവയും ഈ അറയിലെ ശേഖരങ്ങളാണ്.

എന്നാല്‍ ബി നിലവറയ്ക്കുള്ളില്‍ എന്താകും എന്നതാണ് എല്ലാവരിലും ആകാംക്ഷ നിറയ്ക്കുന്നത്. ബി നിലവറയുടെ മുന്നില്‍ ഘോര സര്‍പ്പണങ്ങള്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പറയുന്നത്. അവിടെ യക്ഷിയമ്മ തപസിരിക്കുന്നുണ്ടെന്നാണ് വിശ്വാസം. മാത്രമല്ല 2011ല്‍ കൃഷ്ണവിലാസം കൊട്ടാരത്തില്‍ വെച്ച് അഷ്ടമംഗലം പ്രശ്‌നം വെച്ചപ്പോള്‍ ദേവജ്ഞന്മാര്‍ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നുവത്രേ.

എന്നാല്‍ ഈ അറ ഏഴ് തവണ തുറന്നിട്ടുണ്ടെന്ന് സുപ്രീം കോടതി പറയുമ്പോള്‍ ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് അശ്വതി തിരുനാള്‍. ബി നിലവറയ്ക്ക് മുമ്പില്‍ ഇരുമ്പിന്റെ അഴിയിട്ട നീളമുള്ള വരാന്തയുണ്ട്. ആ മുറി പലതവണ തുറന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

English Summary

A theft has been reported at the Sree Padmanabhaswamy Temple in Thiruvananthapuram, with 78 grams of gold and other precious items allegedly missing. Authorities have begun an investigation into the incident.

Follow Us