Padmanabhaswamy Temple Vault B: ബി നിലവറയെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ സത്യമല്ല; അറ തുറക്കാത്തതിന് കാരണം എന്തെന്ന് വ്യക്തമാക്കി ഗൗരി ലക്ഷ്മി ഭായ്
Aswathi Thirunal Gowri Lakshmi Bayi About Padmanabhaswamy Temple Vault B: എ നിലവറയുടെ പ്രവേശന കവാടം തുറന്ന് അകത്ത് നടത്തിയ പ്രാഥമിക പരിശോധനയില്‍ കാര്യമായി എന്തെങ്കിലും അവിടെ ഉണ്ടാകുമെന്നതിന്റെ സൂചനകളൊന്നും തന്നെ പരിശോധന സംഘത്തിന് ലഭിച്ചിരുന്നില്ല. ഇറങ്ങിചെന്ന സംഘത്തിന് മുന്നില്‍ ആദ്യമായി ഉണ്ടായിരുന്നത് വായു സഞ്ചാരമില്ലാത്ത അറയായിരുന്നു.
2011 ജൂലൈയിലാണ് കോടതിയുടെ നിര്‍ദേശ പ്രകാരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറ തുറക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന നിധിശേഖരമാണ് അന്ന് കണ്ടെത്തിയിരുന്നത്. ആയിരക്കണക്കിന് സ്വര്‍ണമാലകള്‍, രത്‌നം പതിപ്പിച്ച കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, രത്‌നങ്ങള്‍ തുടങ്ങി പലവിധത്തിലുള്ള വസ്തുക്കളായിരുന്നു അന്ന് ആ അറയ്ക്കുള്ളില്‍ നിന്നും പരിശോധനസംഘം കണ്ടെത്തിയത്.
എ നിലവറയുടെ പ്രവേശന കവാടം തുറന്ന് അകത്ത് നടത്തിയ പ്രാഥമിക പരിശോധനയില്‍ കാര്യമായി എന്തെങ്കിലും അവിടെ ഉണ്ടാകുമെന്നതിന്റെ സൂചനകളൊന്നും തന്നെ പരിശോധന സംഘത്തിന് ലഭിച്ചിരുന്നില്ല. ഇറങ്ങിചെന്ന സംഘത്തിന് മുന്നില്‍ ആദ്യമായി ഉണ്ടായിരുന്നത് വായു സഞ്ചാരമില്ലാത്ത അറയായിരുന്നു.
പ്രവേശന കവാടം തുറന്ന് കടന്നുചെല്ലുന്നത് മറ്റൊരു വിശാലമായ മുറിയിലേക്ക്. അവിടെ വലിയ കരിങ്കല്ലുകളാണ് നിലത്ത് പാകിയിരുന്നത്. കല്ലുപാളികള്‍ നീക്കിയപ്പോള്‍ താഴേക്ക് ഇറങ്ങിച്ചെല്ലാനുള്ള പടികള്‍ കാണപ്പെട്ടു. കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാനുള്ള വഴിയായിരുന്നു അത്. ആ പടികള്‍ ഇറങ്ങിച്ചെല്ലുന്നത് ഒരാള്‍ക്ക് കുനിഞ്ഞ് മാത്രം നില്‍ക്കാന്‍ സാധിക്കുന്ന അറയിലേക്കായിരുന്നു. അവിടെയാണ് സേഫ് പോലെ നിര്‍മിച്ച അറകളില്‍ നിധി സൂക്ഷിച്ചിരുന്നത്.




രണ്ടായിരത്തോളം ശരപ്പൊളി മാലകളായിരുന്നു അറയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. പിറന്നാള്‍ പോലുള്ള വിശേഷ ദിവസങ്ങളില്‍ കൊട്ടാരത്തിലുള്ളവര്‍ ശ്രീപദ്മനാഭന് കാണിക്കയായി സമര്‍പ്പിച്ചതാകാം ഇതെന്നാണ് നിഗമനം. ഒരു ചാക്ക് നിറയെ ബെല്‍ജിയം രത്‌നങ്ങള്‍, രണ്ടായിരത്തോളം മാലകള്‍, അതില്‍ നാലെണ്ണത്തിന് 2.2 കിലോ തൂക്കമുണ്ട്. ഇവയ്ക്ക് 18 അടി നീളമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 12 ഇഴകളിലായി നിര്‍മിച്ച ശരപ്പൊളി മാലകളായിരുന്നു അവ. അവയുടെ ലോക്കറ്റുകളില്‍ മാണിക്യ, മരതക രത്‌നങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ലോക്കറ്റില്‍ 997 വൈരക്കല്ലുകളുണ്ടായിരുന്നു. 19.5 ലക്ഷം സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണം കൊണ്ടുള്ള 14,000 അര്‍ക്ക പുഷ്പങ്ങള്‍ എന്നിവയും എ നിലവറയില്‍ നിന്ന് കണ്ടെത്തി.
ഇന്നും നിഗൂഢമായി തുടരുന്ന നിലവറയാണ് ബി നിലവറ. ആ അറയുമായി ബന്ധപ്പെട്ട് ഏറെ കഥകളും പ്രചരിക്കുന്നുണ്ട്. 1990ലും 2002ലും ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്നാണ് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി പറഞ്ഞത്. എന്നാല്‍ ആ നിലവറ ഇതുവരെ ആരും തന്നെ തുറന്നിട്ടില്ലെന്നാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്ക് പറയാനുള്ളത്.
ബി നിലവറയുടെ മുന്നില്‍ ഘോര സര്‍പ്പനങ്ങള്‍ കാവല്‍ നില്‍ക്കുന്നുണ്ട്. അതിന് വലിയ വാതിലുണ്ട് തുടങ്ങിയ കഥകളൊന്നും സത്യമല്ല. തന്റെ അറവില്‍ ഇതുവരെ ബി നിലവറ തുറന്നിട്ടില്ല. അറയുടെ മുമ്പില്‍ ഇരുമ്പിന്റെ അഴിയിട്ട നീളമുള്ള വരാന്ത മുറിയുണ്ട്. ആ മുറി പലതവണ തുറന്നിട്ടുണ്ട്. അതിനോട് ചേര്‍ന്നാണ് ബി നിലവറയുള്ളത്.
Also Read: Horoscope Malayalam: മെയ് 6 വരെ മികച്ച കാലം, രാശിഫലം ഇങ്ങനെ
2011ല്‍ കൃഷ്ണവിലാസം കൊട്ടാരത്തില്‍ വെച്ച് അഷ്ടമംഗലം പ്രശ്‌നം വെച്ചപ്പോള്‍ ദേവജ്ഞന്മാര്‍ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. അവിടെ മുനിമാരും ദേവന്മാരും ശ്രീപദ്‌നാമഭനെ ധ്യാനിക്കുന്നുണ്ട്. ഭൂഗര്‍ഭമായി സ്ഥാപിച്ചിട്ടുള്ള ശ്രീചക്രത്തിന്റെ ശക്തിപ്രവാഹം മൂലബിംബത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിന് ഭംഗം സംഭവിച്ചാല്‍ പുനസ്ഥാപിക്കാന്‍ കഴിവോ പ്രാപ്തിയോ ഉള്ള കര്‍മിമാര്‍ ഇന്നില്ല.
യക്ഷിയമ്മ അവിടെ തപസിരിക്കുന്നു എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല തെക്കേടത്ത് നരസിംഹ സ്വാമിയുടെ സാന്നിധ്യമുണ്ട്. ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടാണ് ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് പറയുന്നതെന്ന് ഗൗരി ലക്ഷ്മി ഭായ് പറഞ്ഞതായി കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.