Sreenanda Death : ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്’, ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Sreenanda Preliminary Postmortem Report: ചിക്കമഗളൂരുവിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയതിനിടെയാണ് ശ്രീനന്ദയെ കാണാതാവുന്നത്. നാല് ദിവസത്തെ തിരച്ചലിനൊടുവിൽ ഇന്നലെ മൃതദേഹം കണ്ടെത്തി. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും.

Sreenanda
ഒറ്റപ്പാലം: വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മരണത്തിൽ മറ്റ് സ്വാഭാവിക ഇല്ലെന്നാണ് നിഗമനം. തലയ്ക്ക് വലതുഭാഗത്ത് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, ശ്രീനന്ദയുടെ മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. പത്ത് മണിവരെ പൊതുദർശനം ഉണ്ടാകും. രാവിലെ പത്തരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുമെന്നാണ് വിവരം.
ALSO READ: കുട്ടി അവിടേക്ക് എത്തില്ലെന്ന് ബന്ധുക്കൾ, ശ്രീന്ദയുടെ മരണത്തിൽ ദുരൂഹത?
ചിക്കമഗളൂരുവിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയതിനിടെയാണ് ശ്രീനന്ദയെ കാണാതാവുന്നത്. നാല് ദിവസത്തെ തിരച്ചലിനൊടുവിൽ ഇന്നലെ മൃതദേഹം കണ്ടെത്തി. മാണിക്കധാരയിൽ നിന്ന് 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മലയടിവാരത്ത് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അബദ്ധത്തിൽ ശ്രീനന്ദ ഇവിടെ വരാൻ സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. വെള്ളച്ചാട്ടം കണ്ടശേഷം ശ്രീനന്ദ പാർക്കിങ് ഗ്രൗണ്ടിൽ എത്തിയിരുന്നു. കുട്ടിയെ വ്യൂപോയിന്റിൽ നിന്നാണ് കാണാതായത്. എന്നാൽ മൃതദേഹം കിട്ടിയത് ഗ്രൗണ്ടിന് മറുവശത്ത് നിന്നാണ്. കുട്ടി അവിടേക്ക് പോയിട്ടില്ലെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
എവിടെയാണ് മാണിക്യധാര
കർണ്ണാടകത്തിലെ ചിക്ക മംഗളൂരുവിൽ നിന്നും ഏതാണ്ട് 33 കി.മി അകലെയാണ് മാണിക്യധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിനെ നെല്ലിക്കായി തീർത്ഥം എന്നും വിളിക്കുന്നു. 30 അടി ഉയരത്തിൽ നിന്നാണ് മാണിക്യധാര വെള്ളച്ചാട്ടം എത്തുന്നത്. ഇവിടുത്തെ കുളി ത്വക്ക് രോഗങ്ങളിൽ നിന്നും മുക്തി നൽകുമെന്നും വിശ്വസിക്കുന്നു. ഹൈന്ദവ വിശ്വാസങ്ങളുമായും ഇത് ബന്ധപ്പെട്ട് കിടക്കുന്നു.
ഇതാണ് മാണിക്യധാര വെള്ളച്ചാട്ടം
Place – Manikyadhara Falls ❤️
➖
💠 The Project Insight 💠
Day 28 – Journey on Namma Chikmaga… https://t.co/HsO8NaJJZz pic.twitter.com/N6u6bpzecC— Travel Karnataka (@TravelKarunaadu) January 4, 2017