AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vehicle Fitness Fees: കേന്ദ്രസർക്കാർ കൂട്ടിയത് സംസ്ഥാന സർക്കാർ കുറച്ചു; വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് നിരക്കിൽ കുറവ് 50 ശതമാനം

Vehicle Fitness Test Fees Reduced: പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ 50 ശതമാനം കുറവ് വരുത്തി സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ വർധിപ്പിച്ച ഫീസിൻ്റെ 50 ശതമാനമാണ് സംസ്ഥാന സർക്കാർ കുറവ് വരുത്തിയത്.

Vehicle Fitness Fees: കേന്ദ്രസർക്കാർ കൂട്ടിയത് സംസ്ഥാന സർക്കാർ കുറച്ചു; വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് നിരക്കിൽ കുറവ് 50 ശതമാനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Abdul Basith
Abdul Basith | Updated On: 18 Jan 2026 | 07:36 AM

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കുറച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ വർധിപ്പിച്ച ഫീസിൻ്റെ 50 ശതമാനമാണ് സംസ്ഥാന സർക്കാർ കുറവ് വരുത്തിയത്. 15 മുതൽ 20 വർഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിനുള്ള തുക കേന്ദ്രസർക്കാർ നേരത്തെ കുത്തനെ വർധിപ്പിച്ചിരുന്നു. ഇതാണ് സംസ്ഥാന സർക്കാർ കുറച്ചത്. വൈകാതെ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് തുക 50 ശതമാനം കുറയ്ക്കുന്ന വിവരം ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. പുതിയ വിജ്ഞാപനം അനുസരിച്ചുള്ള നിരക്കുകൾ നടപ്പിൽ വരുത്തുന്നതിനായി പുതിയ സോഫ്റ്റ്‌വെയർ വൈകാതെ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

ഫിറ്റ്നസ് പുതുക്കുന്നതിനായി വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് കാറ്റഗറിയാണുള്ളത്. 10 മുതല്‍ 15 വര്‍ഷം വരെ, 15 മുതല്‍ 20 വർധം വരെ, 20 വര്‍ഷത്തിലധികം എന്നിങ്ങനെയാണ് കാറ്റഗറികൾ.

Also Read: Kerala Rain Alert: മഴയുണ്ടോ? കുടയെടുത്തേക്കാം…ഒരു വരവ് കൂടി വരാൻ സാധ്യത

സംസ്ഥാന സർക്കാർ തീരുമാനിച്ച നിരക്കുകൾ ഇങ്ങനെ

ബൈക്ക്

15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ളവ- 500 രൂപ
20 വര്‍ഷത്തിലധികം പഴക്കമുള്ളവ- 1000 രൂപ

മുച്ചക്ര വാഹനങ്ങള്‍

15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ളവ- 1650 രൂപ
20 വര്‍ഷത്തിലധികം പഴക്കമുള്ളവ- 3500 രൂപ

കാറുകള്‍

15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ളവ- 3750 രൂപ
20 വര്‍ഷത്തിലധികം പഴക്കമുള്ളവ- 7500 രൂപ

ഇടത്തരം വാഹനങ്ങള്‍

13 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ളവ- 1000 രൂപ
15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ളവ- 5000 രൂപ
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ- 10,000 രൂപ

ഹെവി വാഹനങ്ങള്‍

13 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ളവ- 2000 രൂപ
15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ളവ- 6500 രൂപ
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ- 12,500 രൂപ