Kerala Rain Alert: മഴയുണ്ടോ? കുടയെടുത്തേക്കാം…ഒരു വരവ് കൂടി വരാന്‍ സാധ്യത
January 18 Sunday Kerala Weather Update: ജനുവരി മാസത്തില്‍ തെക്കന്‍ കേരളത്തില്‍ ചെറുതായെങ്കിലും മഴ ലഭിച്ചപ്പോള്‍, വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് മാത്രം മിച്ചം. നിലവില്‍ ജനുവരി 17 മുതല്‍ 21 വരെ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടോ എന്ന കാര്യം പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം: മഴയുണ്ട്, മഴയുണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും അത് എത്തിയിട്ടില്ല. ജനുവരി മാസത്തില്‍ തെക്കന്‍ കേരളത്തില്‍ ചെറുതായെങ്കിലും മഴ ലഭിച്ചപ്പോള്‍, വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് മാത്രം മിച്ചം. നിലവില്‍ ജനുവരി 17 മുതല്‍ 21 വരെ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടോ എന്ന കാര്യം പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ജനുവരി 17- സംസ്ഥാനത്തിന്റെ ഒരു ഭാഗങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല. എങ്കിലും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ജനുവരി 18 ഞായര്‍- ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
ജനുവരി 19 തിങ്കള്‍- ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല.
ജനുവരി 20 ചൊവ്വ- മഴ മുന്നറിയിപ്പുകളില്ല.
ജനുവരി 21 ബുധന്‍- കേരളത്തിന്റെ ഒരു ഭാഗത്തും മഴയ്ക്ക് സാധ്യതയില്ല.
അതേസമയം, ജനുവരി 17 മുതല്‍ 19 വരെ ശബരിമലയില്‍ കാലാവസ്ഥ മോശമായിരിക്കുമെന്നും കേന്ദ്ര വ്യക്തമാക്കുന്നു. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും എങ്കിലും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.
Also Read: Kerala Weather Update: മഴ പെയ്യുമോ വെയിലിൽ വാടുമോ? ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…
തണുപ്പും ചൂടും ഇടകലര്‍ന്ന കാലാവസ്ഥയാണ് കേരളത്തില്‍ നിലവില്‍ പകല്‍ അനുഭവപ്പെടുന്നത്. രാവിലെ 10 മണി വരെ പലയിടങ്ങളിലും അസ്സഹനീയമായ തണുപ്പ് അനുഭവപ്പെടുന്നു. എന്നാല്‍ അതിന് ശേഷം ശക്തമായ ചൂടും വരുന്നതിനാല്‍ പല രോഗങ്ങളും മലയാളികളെ പിടിമുറുക്കി കഴിഞ്ഞു.