Palakkad Stepmother Arrest: കിടക്കയിൽ മൂത്രമൊഴിച്ചതിന് 5 വയസുകാരിയുടെ സ്വകാര്യ ഭാ​ഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

Palakkad Stepmother Arrest: കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ് ഈ ക്രൂരതയുടെ കാഴ്ച പുറംലോകത്ത് എത്തുന്നത്...

Palakkad Stepmother Arrest: കിടക്കയിൽ മൂത്രമൊഴിച്ചതിന് 5 വയസുകാരിയുടെ സ്വകാര്യ ഭാ​ഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

Palakkad

Updated On: 

09 Jan 2026 | 12:00 PM

പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരിയോട് രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യഭാഗത്തെ ചട്ടുകം ചൂടാക്കി പൊള്ളൽ ഏൽപ്പിച്ചു. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. കേസിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടാം തീയതി ആണ് സ്ത്രീ കുട്ടിയോട് ഈ ക്രൂരകൃത്യം നടത്തിയത്.

ശേഷം കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ് ഈ ക്രൂരതയുടെ കാഴ്ച പുറംലോകത്ത് എത്തുന്നത്. അങ്കണവാടിയിൽ എത്തിയ കുട്ടി ഇരിക്കുവാൻ ബുദ്ധിമുട്ട് കാണിച്ചപ്പോൾ അതിൽ അസ്വഭാവികത തോന്നിയ അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യഭാ​ഗത്ത് ഗുരുതരമായി പൊള്ളലേറ്റ മുറിവുകൾ കാണുന്നത്.

ഉടനെ തന്നെ അധ്യാപിക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ബീഹാർ സ്വദേശിനിയായ നൂർ നാസർ ആണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഈ സ്ത്രീ മുൻപ കുട്ടിയെ ആക്രമിച്ചിരുവെന്നാണ് പോലീസിനെ ലഭിച്ച വിവരം. അതിനെക്കുറിച്ചും വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരെ ഗുരുതരമായ വകുപ്പ് ചുമത്തും എന്നാണ് റിപ്പോർട്ട്.

സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ആറരലക്ഷം കൈക്കൂലി വാങ്ങിയ പോലീസുകാർ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി കൈക്കൂലി വാങ്ങിയ കേസിൽ പോലീസുകാർ സസ്പെൻഷൻ. കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് നേരെയാണ് നടപടി സ്വീകരിച്ചത്.റൈറ്റര്‍ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീക്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് റൂറല്‍ എസ്പി നടപടി സ്വീകരിച്ചത്. ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെന്ന് ആരോപിച്ചുകൊണ്ടാണ് കുറുപ്പംപടി സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടിയത്.

Related Stories
Amit Sha Visit Traffic Restriction: ഈ വഴിയൊന്നും പോവേണ്ടാ… പെട്ടുപോകും! അമിത് ഷായുടെ സന്ദർശനത്തിൽ തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം
Sabarimala: എരുമേലി ചന്ദനക്കുടം ഇന്ന്; മകരവിളക്കിനോടനുബന്ധിച്ച് 15 വ്യൂ പോയിൻ്റുകളിൽ പ്രത്യേക സുരക്ഷ
Sabarimala gold Scam: ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നതിൽ അന്വേഷണം വേണം; ടി പി രാമകൃഷ്ണൻ
Sabarimala Gold Theft Case: കുടുക്കിയതോ? പ്രതികരിച്ച് തന്ത്രി; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും
Sabarimala Gold Theft Case: തന്ത്രിയെ പിന്തുണച്ച് ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ നീക്കം ചെയ്ത് ‘മുഖം രക്ഷിക്കൽ’
Kerala Weather Update: മാനം കറുത്തു, ഇനി മഴക്കാലം; ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…, ഇന്നത്തെ കാലാവസ്ഥ
ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ