Sthree Suraksha Scheme: 1000 രൂപ അക്കൗണ്ടിൽ എത്തിയോ, സ്ത്രീ സുരക്ഷ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?

Stree Suraksha Scheme Next Installment: പ്രതിമാസം 1,000 രൂപ വീതം വർഷം തോറും 12,000 രൂപയാണ് ലഭിക്കുന്നത്. 35 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്ത സ്ത്രീകൾക്ക് പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.

Sthree Suraksha Scheme: 1000 രൂപ അക്കൗണ്ടിൽ എത്തിയോ, സ്ത്രീ സുരക്ഷ പദ്ധതിയുടെ അടുത്ത ഗഡു എന്ന്?

പ്രതീകാത്മക ചിത്രം

Published: 

26 Apr 2026 | 08:45 AM

സ്ഥിരവരുമാനമില്ലാത്ത സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതിയാണ് സ്ത്രീ സുരക്ഷ. പ്രതിമാസം ആയിരം രൂപ വീതമാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി എപ്പോൾ വേണമെങ്കിലും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പദ്ധതി അപേക്ഷിച്ച് അം​ഗീകരിക്കപ്പെട്ടാൽ തൊട്ടടുത്ത മാസം മുതൽ അക്കൗണ്ടിൽ തുക എത്തും. സ്ത്രീ സുരക്ഷ പദ്ധതിയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ…

സ്ത്രീ സുരക്ഷ പദ്ധതി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി കേരള സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീ സുരക്ഷ. പ്രതിമാസം 1,000 രൂപ വീതം വർഷം തോറും 12,000 രൂപയാണ് ലഭിക്കുന്നത്. 35 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്ത സ്ത്രീകൾക്ക് പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

പദ്ധതിക്ക് കീഴിൽ ട്രാൻസ് സ്ത്രീകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിം​ഗ് നടത്തേണ്ടതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അതേസമയം, ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. കൂടാതെ, എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകേണ്ടതാണ്.

ALSO READ: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം; വിദ്യാജ്യോതി പദ്ധതിയെ കുറിച്ചറിയൂ

മാനദണ്ഡങ്ങൾ

  • അപേക്ഷകര്‍ 35 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.
  • സര്‍ക്കാരിന്റെ മറ്റൊരു സാമ്പത്തിക സഹായ പദ്ധതിയിലും അംഗമായിരിക്കരുത്.
  • കേരളത്തിലെ സ്ഥിര താമസം ആയിരിക്കണം.
  • അന്ത്യോദയ അന്ന യോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കണം. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യോഗ്യതയില്ല.
  • വിധവാ/ അവിവാഹിത വനിതാ പെന്‍ഷന്‍, വൈകല്യ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സേവനം/ കുടുംബം/ ഇപിഎഫ് പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
  • കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ സ്ഥിരം അല്ലെങ്കില്‍ കരാര്‍ നിയമനം നേടിയവര്‍ക്കും പദ്ധതിക്ക് അര്‍ഹതയില്ല.

അടുത്ത ഗഡു എന്ന്?

മാനദണ്ഡങ്ങൾ പ്രകാരം, അപേക്ഷകൾ സമർപ്പിച്ചാൽ തൊട്ടടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. തുക ലഭിക്കുമോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. അതിനായി കെ സ്മാർട്ട് പോർട്ടൽ സന്ദർശിച്ച് ആദ്യമായി ലോഗിൻ ചെയ്യുക. ഫോൺ നമ്പറും ഒടിപിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ അപേക്ഷ സ്റ്റാറ്റസ് അറിയാൻ സാധിക്കും.

സബ്മിറ്റഡ് എന്നാണെങ്കിൽ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു എന്നാണ് അർത്ഥം. എന്നാൽ റിട്ടേൺ എന്നാണെങ്കിൽ അതിന് താഴെയുള്ള എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് അപേക്ഷ നിരസിക്കാനുള്ള കാരണം മനസിലാക്കുക. ജനനതീയതി, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയിലെ തെറ്റുകൾ അപേക്ഷ തിരിച്ചയക്കാൻ കാരണമായിട്ടുണ്ട്. ഇവ തിരുത്തി ഒരിക്കൽ കൂടി പ്രോസീഡ് ചെയ്യേണ്ടതാണ്.

Follow Us
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്