AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vidyajyothi: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം; വിദ്യാജ്യോതി പദ്ധതിയെ കുറിച്ചറിയൂ

Vidyajyothi Scheme Full Details Eligibility Benefits and Application Process: സംസ്ഥാനങ്ങളില്‍ സര്‍വ്വേ നടത്തുകയും, അതുവഴി എത്ര ഭിന്നശേഷിക്കാരുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. പതിനെട്ട് വയസിന് താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവരെ മുന്നോട്ടെത്തിക്കുന്നതിനായാണ് വിദ്യാജ്യോതി പദ്ധതി ആരംഭിച്ചത്.

Vidyajyothi: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം; വിദ്യാജ്യോതി പദ്ധതിയെ കുറിച്ചറിയൂ
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Moment/Getty images
Shiji M K
Shiji M K | Published: 25 Apr 2026 | 07:00 AM

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഭിന്നശേഷിക്കാരായ ധാരാളം ആളുകളുണ്ട്. ഇവര്‍ക്ക് സമൂഹത്തില്‍ മറ്റുള്ളവരെ പോലെ പ്രാധിനിത്യം ഉറപ്പാക്കാനായി ഒട്ടനവധി പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, ഭക്ഷണം, പാര്‍പ്പിടം തുടങ്ങി വ്യത്യസ്ത മേഖലകളിലൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി നടപ്പാക്കുന്ന പദ്ധതികള്‍ മുഖേനെ ജീവിതത്തില്‍ വെളിച്ചം ലഭിച്ചവരും ധാരാളം.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളിലൊന്നാണ് വിദ്യാജ്യോതി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനങ്ങളില്‍ സര്‍വ്വേ നടത്തുകയും, അതുവഴി എത്ര ഭിന്നശേഷിക്കാരുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. പതിനെട്ട് വയസിന് താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവരെ മുന്നോട്ടെത്തിക്കുന്നതിനായാണ് വിദ്യാജ്യോതി പദ്ധതി ആരംഭിച്ചത്.

ആര്‍ക്ക് വേണ്ടി?

സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിയുടെ വരവ്. 40 ശതമാനവും അതിലധികവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഇതുവഴി സഹായം ലഭിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ്.

9 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിക്കാനായി 500 രൂപയാണ് നല്‍കുന്നത്. ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക് എന്ന രീതിയിലാണ് വിതരണം. യൂണിഫോം വാങ്ങാനായി ഒരു ജില്ലയിലെ 50 കുട്ടികള്‍ക്ക് 1,500 രൂപയും നല്‍കുന്നതാണ്.

പ്ലസ് വണ്‍, പ്ലസ് ടു, ഐടിഐ, പോളിടെക്‌നിക്ക്, വിഎച്ച്എസ്‌സി എന്നിങ്ങനെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനായി 2,000 രൂപയും യൂണിഫോമിനായി 2,000 രൂപയും നല്‍കുന്നു. ഇതും ഒരു ജില്ലയിലെ 50 പേര്‍ക്ക് വീതമാണ് വിതരണം ചെയ്യുന്നത്.

ഡിഗ്രി, ഡിപ്ലോമ, പ്രൊഫണല്‍ കോഴ്‌സ് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിക്കാനായി 3,000 രൂപയും പദ്ധതി വഴി ലഭിക്കും. എന്നാല്‍ ഇത് വെറും 30 കുട്ടികള്‍ക്കേ ഒരു ജില്ലയില്‍ ലഭിക്കുകയുള്ളൂ. പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കുന്നവര്‍ക്കും പഠനോപകരണങ്ങള്‍ക്കായി 3,000 രൂപ കിട്ടും, ഇതും 30 പേര്‍ക്ക് മാത്രം.

എങ്ങനെ അപേക്ഷിക്കണം?

ഓരോ ജില്ലയിലെയും സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്ക്കുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം…

  1. അപേക്ഷിക്കുന്ന വ്യക്തി സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരിക്കണം.
  2. അപേക്ഷകന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മതി.
  3. എത്ര വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ബിപിഎല്‍ കുടുംബത്തില്‍പ്പെട്ടയാളുകള്‍ക്ക് മുന്‍ഗണന ലഭിക്കും.
  4. അപേക്ഷകന്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ രേഖ ആവശ്യമാണ്.

Also Read: Mathrujyothi: ഭിന്നശേഷിക്കാരായ അമ്മമാരോടൊപ്പമുണ്ട് സര്‍ക്കാര്‍; മാതൃജ്യോതി വഴി ധനസഹായം

ആവശ്യമായ രേഖകള്‍

  • ആധാര്‍ കാര്‍ഡ്
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും
  • ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള രേഖ
  • ബാങ്ക് വിവരങ്ങള്‍

പദ്ധതിയെ കുറിച്ച് കൂടുതലായി

  • കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയമാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കുന്നത്.
  • സമഗ്ര ശിക്ഷ അഭിയാനിന്റെ സഹായത്തോടെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നു.
  • സംസ്ഥാനങ്ങളിലെ ശിശു വികസന വകുപ്പുകളും ശിശുക്ഷേമ സമിതികളും പദ്ധതിയുടെ ഭാഗമാണ്.
  • പണമെത്തുന്നത് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്.

Follow Us