AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Student Sell Pictures: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ പകർത്തി ടെലിഗ്രാമിലൂടെ വിറ്റു; കോഴിക്കോട്ട് വിദ്യാർത്ഥി അറസ്റ്റിൽ

Student Arrested in Kozhikode for Selling Secretly Taken Pictures: ക്ലാസ് മുറികളിൽ നിന്നാണ് ആദിത്യ ദേവ് സഹപാഠികളുടെയും അധ്യാപകരുടെയും ശരീര ഭാഗങ്ങളുടെ ദൃശ്യം അവർ അറിയാതെ പകർത്തിയത്. തുടർന്ന് ഈ ചിത്രങ്ങൾ ടെലഗ്രാമിലൂടെ വിൽക്കാൻ ആയിരുന്നു ശ്രമം.

Student Sell Pictures: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ പകർത്തി ടെലിഗ്രാമിലൂടെ വിറ്റു; കോഴിക്കോട്ട് വിദ്യാർത്ഥി അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 20 Feb 2025 16:24 PM

കോഴിക്കോട്: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി വിറ്റ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ. രഹസ്യമായി ചിത്രങ്ങൾ പകർത്തിയ ശേഷം സമൂഹ മാധ്യമമായ ടെലിഗ്രാമിന് വിറ്റുവെന്നാണ് പരാതി. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് അറസ്റ്റിലായ തിക്കോടി സ്വദേശി ആദിത്യ ദേവ്. കസബ പോലീസ് വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

ക്ലാസ് മുറികളിൽ നിന്നാണ് ആദിത്യ ദേവ് സഹപാഠികളുടെയും അധ്യാപകരുടെയും ശരീര ഭാഗങ്ങളുടെ ദൃശ്യം അവർ അറിയാതെ പകർത്തിയത്. തുടർന്ന് ഈ ചിത്രങ്ങൾ ടെലഗ്രാമിലൂടെ വിൽക്കാൻ ആയിരുന്നു ശ്രമം. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ട വിദ്യാർത്ഥികൾ കോളേജ് അധികൃതരെ വിവരം അറിയിച്ചു. ഇതോടെ കോളേജ് മാനേജ്‌മെന്റ് കസബ സ്റ്റേഷനിലും കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.

കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിൽ നിന്ന് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു.

ALSO READ: കല്ലമ്പലം അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് പീഡനം: വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കല്ലമ്പലം അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് പീഡനം

തിരുവനന്തപുരത്തെ കല്ലമ്പലം അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് നേരെ പീഡനം. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അറബിക് കോളേജ് വിദ്യാർത്ഥികളും അറസ്റ്റിലായിട്ടുണ്ട്. കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്‌സിൻ (22), കടുവയിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്ന് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം അറിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതിരുന്നതിനാണ് വൈസ് പ്രിൻസിപ്പൽ റഫീഖിനെതിരെ കേസെടുത്തത്.

ഹോസ്റ്റലിൽ നിന്നു വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടി വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷം പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.