ക്ഷേത്രത്തിൽ മോഷണത്തിനെത്തി കമ്മിറ്റി ഓഫീസിൽ ഇരുന്നു ഉറങ്ങിപ്പോയി; അമ്പലക്കള്ളൻ പിടിയിൽ

ശനിയാഴ്ച രാവിലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.വെള്ളിയാഴ്ച അർദ്ധരാത്രി ആ മോഷണത്തിനായി ക്ഷേത്രത്തിലെത്തിയ സെന്തിൽ ചുറ്റമ്പലത്തിലെ വാതിലിന്റെ പൂട്ട് മോഷ്ടിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മുൻവശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിൽ എത്തി പൂട്ട് തകർത്തു അകത്ത് കയറിയ ഇയാൾ അവിടെ കിടന്നു ഉറങ്ങിപ്പോയി.രാവിലെ ക്ഷേത്രത്തിൽ പൂജാരി എത്തിയപ്പോഴാണ് ഓഫീസ് മുറി തുറന്നു....

ക്ഷേത്രത്തിൽ മോഷണത്തിനെത്തി കമ്മിറ്റി ഓഫീസിൽ ഇരുന്നു ഉറങ്ങിപ്പോയി; അമ്പലക്കള്ളൻ പിടിയിൽ

Senthil, പ്രതീകാത്മകചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 03:52 PM

തിരുവനന്തപുരം: വെള്ളറടയിൽ ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ ആൾ കമ്മിറ്റി ഓഫീസിൽ ഇരുന്ന് ഇരുന്നു ഉറങ്ങിപ്പോയി. പിന്നാലെ പോലീസ് പിടിയിൽ. കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കൽ സ്വദേശിയായ സെന്തിൽ( 45) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.

വെള്ളിയാഴ്ച അർദ്ധരാത്രി ആ മോഷണത്തിനായി ക്ഷേത്രത്തിലെത്തിയ സെന്തിൽ ചുറ്റമ്പലത്തിലെ വാതിലിന്റെ പൂട്ട് മോഷ്ടിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മുൻവശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിൽ എത്തി പൂട്ട് തകർത്തു അകത്ത് കയറിയ ഇയാൾ അവിടെ കിടന്നു ഉറങ്ങിപ്പോയി.

ALSO READ:കുതിരവട്ടത്തുനിന്ന് കടന്നുകളഞ്ഞു, കുടുങ്ങിയത് മുംബൈയിൽ നിന്ന്; ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടി

രാവിലെ ക്ഷേത്രത്തിൽ പൂജാരി എത്തിയപ്പോഴാണ് ഓഫീസ് മുറി തുറന്നു കിടക്കുന്നത് കണ്ടത്. നോക്കിയപ്പോൾ അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ ആണ് കാണുന്നത്. ഉടനെ മറ്റു കമ്മിറ്റിക്കാരെ വിവരം അറിയിച്ചു പോലീസ് എത്തുകയായിരുന്നു. അതേസമയം ക്ഷേത്രത്തിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കമ്മിറ്റിക്കാർ വ്യക്തമാക്കി. അതേസമയം പിടിയിലായ സെന്തിലിന്റെ പേരിൽ സംസ്ഥാനത്ത് കാണിക്കവഞ്ചി മോഷ്ടിച്ച് ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഉണ്ടെന്നു പോലീസ് അറിയിച്ചു.

എസ്ഐമാർക്ക് ചെക്ക്, സർക്കാർ നീക്കം പാളി

കേരള പോലീസിലേക്ക് ബോഡി ബിൽഡിംഗ് താരങ്ങളെ എസ്ഐ തസ്തികയിൽ നിയമിക്കാനുള്ള സർക്കാർ നീക്കം പാളി. താരങ്ങളിലൊരാൾക്കുള്ള ശാരീരിക അയോഗ്യതയാണ് കാരണം. ശക്തമായ എതിർപ്പുകൾക്കിടയിലാണ് ചിത്തരേശ് നടേശൻ, ഷിനു ചൊവ്വ എന്നിവരെ എസ്ഐ തസ്തികയിലേക്ക് നിയമിക്കാൻ നടപടികൾ ആരംഭിച്ചത്.  ഇതിൽ ചിത്തരേശ് നടേശൻ ആണ് മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടത്. ഫ്ലാഫ്ഫ് ഫൂട്ടാണ് ചിത്തരേശിന് വിനയായത്. ശരീര സൗന്ദര്യമത്സരത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിജയം നേടിയ താരങ്ങളായിരുന്നു ഇരുവരും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ സേനയിലേക്ക് നിയമിക്കാൻ പരിഗണിച്ചത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ