AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram: തിരുവനന്തപുരത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

Collision Between Three Vehicles: തിരുവനന്തപുരത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Thiruvananthapuram: തിരുവനന്തപുരത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രംImage Credit source: Freepik
abdul-basith
Abdul Basith | Published: 04 May 2025 15:55 PM

തിരുവനന്തപുരം പട്ടത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ നടന്ന കൂട്ടിയിടിയിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ ഓടിച്ചത് 19 വയസുകാരനാണെന്ന് റിപ്പോർട്ടുകളുണ്ട്. തെറിച്ചുപോയ ഓട്ടോ ഇതിനിടെ ഒരു ബൈക്കിലും ഇടിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ മൂന്നരയോടെ പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോയ്ക്ക് തീപിടിച്ച് വാഹനത്തിലുണ്ടായിരുന്ന സുനി മരണപ്പെടുകയായിരുന്നു. തിരുമല സ്വദേശിയാണ് 40 വയസുകാരനായ സുനി. കോൺക്രീറ്റ് തൊഴിലാളിയായ ഇയാൾക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഓട്ടോ പൂർണമായും കത്തിനശിച്ചു. ഓട്ടോ ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്നും ഇയാൾക്ക് പരിക്കേറ്റു എന്നും വിവരമുണ്ട്. മരണപ്പെട്ട സുനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരും മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

ഓട്ടോറിക്ഷയിൽ വേറെയും യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇവർ എല്ലാവരും കെട്ടിടനിർമ്മാണ തൊഴിലാളികളായിരുന്നു. ശ്രീകാര്യം സ്വദേശിയായ അയാൻ ആണ് കാർ ഓടിച്ചിരുന്നത് എന്നാണ് സൂചന.