Kerala Local Body Election Result 2025: തിരുവനനന്തപുരം കോര്‍പ്പറേഷനില്‍ വൈഷ്ണക്ക് മിന്നും വിജയം

Thiruvananthapuram Corporation Election Results: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മിന്നും വിജയം. 363 വോട്ടാണ് വൈഷ്ണ നേടിയത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ഥിയായ അംശു വാമദേവന് ലഭിച്ചത്.

Kerala Local Body Election Result 2025: തിരുവനനന്തപുരം കോര്‍പ്പറേഷനില്‍ വൈഷ്ണക്ക് മിന്നും വിജയം

Vyshna Suresh

Updated On: 

13 Dec 2025 | 09:51 AM

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന് തിരിച്ചടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മിന്നും വിജയം. 363 വോട്ടാണ് വൈഷ്ണ നേടിയത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ഥിയായ അംശു വാമദേവന് ലഭിച്ചത്.

അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനിലും യുഡിഎഫ് മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫ് 13 സീറ്റിലും എല്‍ഡിഎഫ് 11 സീറ്റിലുമാണ് മുന്നേറുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുകയാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിശ്വസ്തനായ ഫെനി നൈനാന് തോല്‍വി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ഫെനി മത്സരിച്ചത്. ഇവിടെ വീണ്ടും ബിജെപി സ്ഥാനാര്‍ഥി തന്നെ വിജയിച്ചു. ഫെനി നൈനാന്‍ വോട്ട് നിലയില്‍ മൂന്നാം സ്ഥാനത്താണ്.

Also Read: Kerala Local Body Election Result 2025 Live: ഗ്രാമങ്ങൾ ഇടതിനൊപ്പം, നഗരങ്ങൾ യുഡിഎഫിലേക്ക് ചേക്കേറുന്നു; തദ്ദേശ തിരഞ്ഞെടുപ്പ് തത്സമയം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടത് തകര്‍ച്ച നേരിടുന്നുണ്ട്. ഉറച്ച കോട്ടയില്‍ പോലും എല്‍ഡിഎഫിനെ തള്ളി കോണ്‍ഗ്രസും ബിജെപിയും മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ കാണുന്നത്.

തൈര് ദിവസങ്ങളോളം പുളിക്കാതിരിക്കും, വഴിയിതാ
ഒരു ഗ്ലാസ് വെള്ളം, ഒരു സ്പൂൺ നെയ്യ്; ഗുണങ്ങൾ കേട്ടാൽ ഞെട്ടും
സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
വാൽപ്പാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മനോഹരമായ ദൃശ്യങ്ങൾ
എംപിമാരുടെ ഫണ്ട് വിനയോഗം എങ്ങനെ? വിശദീകരിച്ച് ഷാഫി പറമ്പിൽ
Viral Video | ജിറാഫിൻ്റെ നാക്ക് കണ്ടിട്ടുണ്ടോ?
അയാളെ അനുകരിച്ച് ആനക്കുട്ടി, ക്യൂട്ട് വീഡിയോ