AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election Result 2025 Live: ഗ്രാമങ്ങൾ ഇടതിനൊപ്പം, നഗരങ്ങൾ യുഡിഎഫിലേക്ക് ചേക്കേറുന്നു; തദ്ദേശ തിരഞ്ഞെടുപ്പ് തത്സമയം

Kerala Panchayat Election Results 2025:ആദ്യഫല സൂചനകള്‍ എട്ടരയോടെ എത്തും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ ഫലങ്ങളാണ് ആദ്യമറിയുക. 244 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍.

shiji-mk
Shiji M K | Updated On: 13 Dec 2025 09:49 AM
Kerala Local Body Election Result 2025 Live: ഗ്രാമങ്ങൾ ഇടതിനൊപ്പം, നഗരങ്ങൾ യുഡിഎഫിലേക്ക് ചേക്കേറുന്നു; തദ്ദേശ തിരഞ്ഞെടുപ്പ് തത്സമയം
Kerala Local Body Election Result 2025 Live

LIVE NEWS & UPDATES

  • 13 Dec 2025 09:45 AM (IST)

    Thiruvananthapuram Corporation Result 2025 : മുട്ടടിയിൽ വൈഷ്ണയുടെ അട്ടിമറി

    തദ്ദേശസ്വയംഭരണം തിരഞ്ഞെടുപ്പിന് കോടതിയിലേക്ക് കയറ്റിയ കോൺഗ്രസിൻ്റെ വൈഷ്ണയ്ക്ക് ജയം.  മുട്ടട ഡിവിഷനിൽ സിപിഎമ്മിൻ്റെ അംശു വാമദേവനെ തോൽപ്പിച്ചു

  • 13 Dec 2025 08:56 AM (IST)

    Kollam Corporation Election Result 2025 : കൊല്ലം ഒന്നുമിന്നും എൽഡിഎഫിനൊപ്പം തന്നെ

    കൊല്ലം കോർപ്പറേഷനിലെ ആദ്യ ഫല സൂചനകളിൽ എൽഡിഎഫിന് മുന്നേറ്റം. ഫലം വന്ന നാല് സീറ്റിൽ മൂന്നും ഒരു സീറ്റൽ എൽഡിഎഫും

    LDF- 3
    NDA- 0
    UDF -1

  • 13 Dec 2025 08:46 AM (IST)

    Thiruvananthapuram Local Body Election Result Updates : തിരുവനന്തപുരത്തെ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറ്റം

    തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗവും നിലവിൽ എൽഡിഎഫിനൊപ്പം. 17 പഞ്ചായത്തുകളിൽ നിന്നും ആദ്യ ഫലസൂചനകൾ വരുമ്പോൾ പത്തിടത്താണ് എൽഡിഎഫിന് മുന്നിൽ. യു.ഡി.എഫ് രണ്ടിടത്തും. ആറിടങ്ങളിൽ ബലാബലം

  • 13 Dec 2025 08:43 AM (IST)

    Thiruvananthapuram Local Body Election Result Updates : തിരുവനന്തപുരം നഗരസഭകൾ എൽഡിഎഫിനൊപ്പം

    തിരുവനന്തപുരത്ത് നഗരസഭകളിൽ എൽഡിഎഫ് മുന്നേറ്റം. നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല എന്നീ നഗരസഭകളിലെ എൽഡിഎഫാണ് മുന്നിൽ നിൽക്കുന്നത്

  • 13 Dec 2025 08:41 AM (IST)

    Thiruvananthapuram Corporation Result Updates : തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റം

    തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വമ്പൻ മുന്നേറ്റം. 11 ഡിവിഷനുകളിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഏഴ് സീറ്റിൽ ബിജെപി മുന്നിൽ

    നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)

    LDF- 4
    NDA- 7
    UDF -1

  • 13 Dec 2025 08:25 AM (IST)

    Kerala Local Body Election Result 2025 : ആദ്യ ജയം അടൂരിൽ

    സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ജയം രജിസ്റ്റർ ചെയ്ത് അടൂർ മുനിസിപ്പാലിറ്റിയിൽ. രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ബിജു സാമുവേൽ ആണ് വിജയിച്ചത്. എട്ട് വോട്ടിനായിരുന്നു ജയം.

  • 13 Dec 2025 08:07 AM (IST)

    Kochi Corporation Election Result 2025 Updates : കൊച്ചിയിൽ ആദ്യ ലീഡ് എൽഡിഎഫിന്

    കൊച്ചിയിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫിന് ലീഡ്. മൂന്ന് സീറ്റുകളിൽ മുന്നിൽ

  • 13 Dec 2025 08:04 AM (IST)

    Kerala Local Election Result 2025 : വോട്ടെണ്ണൽ ആരംഭിച്ചു

    സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് എണ്ണി തുടങ്ങിയിരിക്കുന്നത്. ഔദ്യോഗികമായി വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ കോർപ്പറേഷനുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വോട്ടെണ്ണൽ വൈകും

  • 13 Dec 2025 07:56 AM (IST)

    Kannur Corporation Election Result 2025 Updates: കണ്ണൂരിൽ സ്ട്രോങ് റൂം തുറക്കാൻ വൈകുന്നു

    കണ്ണൂർ കോർപ്പറേഷൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തർക്കം. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിലേക്ക് പോളിങ് ഏജൻ്റമാരെ കടത്തിവിട്ടില്ല. ആർ ഒ ഉദ്യോഗസ്ഥരെത്താൻ വൈകിയതാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഏജൻ്റുമാരെ കടത്തിവിടുന്നത് താമസിച്ചത്

  • 13 Dec 2025 07:45 AM (IST)

    Kollam Corporation Election Result 2025 Updates : കൊല്ലത്തും ആശങ്കയും തർക്കവും

    കൊല്ലം കോർപ്പറേഷൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആശങ്ക. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വലിയ ക്യൂ

  • 13 Dec 2025 07:42 AM (IST)

    Palakkad Municipality Election Result 2025 Updates : പാലക്കാടും ആശങ്ക

    തിരുവനന്തപുരത്തിന് സമാനമായി പാലക്കാടും ആശങ്ക. വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പാലക്കാടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇതുവരെ പോളിങ് ഏജൻ്റുമാരെ അകത്തേക്ക് കയറ്റി വിട്ടിട്ടില്ല. പോലീസ് പരിശോധനയെ തുടർന്നുണ്ടായ ആശയകുഴപ്പത്തെ തുടന്നാണ് ഏജൻ്റുമാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് വൈകിയത്.

  • 13 Dec 2025 07:39 AM (IST)

    Thiruvananthapuram Corporation Result 2025 Updates : തിരുവനന്തപുരത്ത് വോട്ടെണ്ണലിന് മുമ്പ് ആശങ്ക

    തിരുവനന്തപുരം കോർപ്പറേഷൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആശങ്ക. വോട്ടെണ്ണൽ തുടങ്ങാൻ അരമണിക്കൂർ മുമ്പ് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളേജിൻ്റെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഉദ്യോഗസ്ഥരെത്താൻ വൈകിയതാണ് ആശങ്കകൾക്ക് കാരണമായത്. ഇതെ തുടർന്ന് മാർ ഇവാനിയോസ് കോളേജിലെ സ്ട്രോങ് റൂം തുറന്നത്.

  • 13 Dec 2025 07:26 AM (IST)

    വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എത്ര?

    സംസ്ഥാനത്ത് ആരെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിനായി സജീകരിച്ചിരിക്കുന്നത്.

  • 13 Dec 2025 07:06 AM (IST)

    ആകെ പോളിങ് ശതമാനം

    ഈ വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെ രേഖപ്പെടുത്തിയ പോളിങ് 73.56 ശതമാനമാണ്.

  • 13 Dec 2025 06:34 AM (IST)

    കോര്‍പ്പറേഷന്‍ ഫലം

    നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണുള്ളത്, അതിനാല്‍ എണ്ണിതീരുന്നതിന് അനുസരിച്ച് ഫലം പുറത്തുവരും.

  • 13 Dec 2025 06:24 AM (IST)

    ഒരേസമയത്ത് എണ്ണും

    ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണല്‍ ഒരേ സമയത്താണ് നടക്കുക. ഒന്നാം വാര്‍ഡ് മുതല്‍ അവസാന വാര്‍ഡ് വരെയുള്ള ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും.

  • 13 Dec 2025 06:13 AM (IST)

    ഇന്ന് മദ്യവില്‍പനയില്ല

    വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവില്‍പന ഇല്ല. ബാറുകള്‍, ബെവ്‌കോ, കണ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവ പ്രവര്‍ക്കില്ല.

  • 13 Dec 2025 06:03 AM (IST)

    എട്ടരയോടെ

    തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ രാവിലെ എട്ടരയോടെ എത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫല സൂചനകള്‍ എട്ടരയോടെ എത്തും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ ഫലങ്ങളാണ് ആദ്യമറിയുക. 244 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.

Published On - Dec 13,2025 6:01 AM