AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram mushroom poisoning: തിരുവനന്തപുരത്ത് കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേർ ആശുപത്രിയിൽ

Food poison by Toxic Mushroom thiruvananthapuram: കാട്ടിൽ വളരുന്ന എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. വിഷാംശമുള്ള കൂണുകളിൽ അടങ്ങിയിട്ടുള്ള ടോക്‌സിനുകൾ (വിഷവസ്തുക്കൾ) കാരണമാണ് വിഷബാധയുണ്ടാകുന്നത്. ഭക്ഷ്യയോഗ്യമായ കൂണുകളോട് രൂപത്തിൽ സാമ്യമുള്ള നിരവധി വിഷക്കൂണുകൾ പ്രകൃതിയിലുണ്ട്.

Thiruvananthapuram mushroom poisoning: തിരുവനന്തപുരത്ത് കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേർ ആശുപത്രിയിൽ
Wild Mushroom Poisoning Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 16 Oct 2025 17:52 PM

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരി സെറ്റിൽമെന്റ് പ്രദേശത്ത് കാട്ടുകൂൺ കറിവെച്ച് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഒരു കുടുംബത്തിലെ ആറുപേരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അമ്പൂരി സെറ്റിൽമെന്റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ, മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് വിഷബാധയേറ്റത്. വീടിന് സമീപത്തെ പറമ്പിൽനിന്ന് ലഭിച്ച കൂൺ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ മോഹൻ, സാവിത്രി, അരുൺ എന്നിവരുടെ നില ഗുരുതരമാണ്.

കുട്ടികളിലൊരാളായ അഭിജിത്ത് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മറ്റ് രണ്ടുപേർ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഏത് തരം വിഷക്കൂണാണ് ഭക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

 

കാട്ടുകൂൺ വിഷബാധ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

കാട്ടിൽ വളരുന്ന എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. വിഷാംശമുള്ള കൂണുകളിൽ അടങ്ങിയിട്ടുള്ള ടോക്‌സിനുകൾ (വിഷവസ്തുക്കൾ) കാരണമാണ് വിഷബാധയുണ്ടാകുന്നത്. ഭക്ഷ്യയോഗ്യമായ കൂണുകളോട് രൂപത്തിൽ സാമ്യമുള്ള നിരവധി വിഷക്കൂണുകൾ പ്രകൃതിയിലുണ്ട്. ഇവ തിരിച്ചറിയാൻ സാധാരണക്കാർക്ക് കഴിയില്ല. വിഷക്കൂണുകളിലെ ടോക്‌സിനുകൾ പാചകം ചെയ്യുകയോ, തിളപ്പിക്കുകയോ, ഉണക്കുകയോ ചെയ്യുന്നതിലൂടെ നശിച്ചുപോവില്ല.

കൂൺ കഴിച്ചതിന് ശേഷം ഛർദി, വയറുവേദന, വയറിളക്കം, മനംപുരട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം. ചില വിഷങ്ങൾ കരളിന്റെയും വൃക്കയുടെയും പ്രവർത്തനത്തെ ബാധിക്കുകയും മരണം വരെ സംഭവിക്കാൻ കാരണമാവുകയും ചെയ്യും.