Thiruvananthapuram: തുടർച്ചയായി കറണ്ട് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളടക്കം ലിഫ്റ്റിനുള്ളിൽ കുടുങ്ങി

Thiruvananthapuram Medical College Patients Trapped In Lift: ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇത്തരത്തിൽ ലിഫ്റ്റ് തകരായാറായി ആളുകൾ കുടുങ്ങിയത്. ഡോക്ടർമാർ അടക്കം ഇത്തരത്തിൽ കുടുങ്ങിപ്പോയ അവസ്ഥയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്.

Thiruvananthapuram: തുടർച്ചയായി കറണ്ട് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളടക്കം ലിഫ്റ്റിനുള്ളിൽ കുടുങ്ങി

Thiruvananthapuram Medical College

Updated On: 

08 Mar 2026 | 07:36 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആറ് പേർ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ കുടുങ്ങി. രോ​ഗികളും സഹായികളുമടക്കമുള്ള ആറ് പേരാണ് കുടുങ്ങിയത്. നിരവധി തവണ കറണ്ട് കട്ടായതാണ് ലിഫ്റ്റ് പ്രവർത്തന രഹിതമാകാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഒരു മണിക്കൂറോളമാണ് ആളുകൾ ലിഫ്റ്റിൽ കഴിയേണ്ടി വന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് ആറുപേരെയും പുറത്തിറക്കുകയായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് അടച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇത്തരത്തിൽ ലിഫ്റ്റ് തകരായാറായി ആളുകൾ കുടുങ്ങിയത്. ഡോക്ടർമാർ അടക്കം ഇത്തരത്തിൽ കുടുങ്ങിപ്പോയ അവസ്ഥയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുവരെയും ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല.

ALSO READ: സൗജന്യയാത്ര, പെൻഷൻ വർധന, ഇൻഷുറൻസ്….ഇതാണ് ഞങ്ങളുടെ അഞ്ച് വാ​ഗ്ദാനങ്ങൾ, വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്

കഴിഞ്ഞ ജൂലൈ മാസത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയിരുന്നു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായരാണ് ജൂലൈ 13ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ ആറ് മണി വരെ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങി പോയത്. ഈ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു