AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026 : സൗജന്യയാത്ര, പെൻഷൻ വർധന, ഇൻഷുറൻസ്….ഇതാണ് ഞങ്ങളുടെ അഞ്ച് വാ​ഗ്ദാനങ്ങൾ, വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്

Rahul Gandhi Announces 5 Key Guarantees: ജനക്ഷേമം, പുതിയ തൊഴിലവസരങ്ങൾ, അന്തസ്സുള്ള ജീവിതം എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.

Kerala Assembly Election 2026 :  സൗജന്യയാത്ര, പെൻഷൻ വർധന, ഇൻഷുറൻസ്….ഇതാണ് ഞങ്ങളുടെ അഞ്ച് വാ​ഗ്ദാനങ്ങൾ, വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്
Rahul Gandhi (2)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 07 Mar 2026 | 08:28 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടർമാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലാണ് സാമൂഹിക സുരക്ഷയ്ക്കും സ്ത്രീ-യുവജന ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന അഞ്ച് പ്രധാന ഗ്യാരണ്ടികൾ അദ്ദേഹം പ്രഖ്യാപിച്ചത്.

സ്ത്രീകളെയും യുവാക്കളെയും മുതിർന്ന പൗരന്മാരെയും ഒരുപോലെ പരിഗണിക്കുന്ന പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. കൂടാതെ, ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകും.

നിലവിലെ സാമൂഹിക ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ച് 3,000 രൂപയാക്കി നിശ്ചയിക്കും. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൃത്യമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കും എന്നതാണ് മൂന്നാമത്തേത്.

Also Read – ഇനി നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതൽ 30,880 വരെ, കരട് വിജ്ഞാപനമെത്തി

യുവ സംരംഭകർക്ക് കൈത്താങ്ങ് നൽകുന്ന പദ്ധതിയാണ് അടുത്തത്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും അന്തസ്സും ഉറപ്പാക്കുന്നതിനായി സർക്കാർ തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതാണ് അഞ്ചാമത്തേത്.

 

ജനക്ഷേമത്തിന് മുൻഗണന

 

ജനങ്ങളുടെ ദൈനംദിന ജീവിത ഭാരം കുറയ്ക്കാനും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് സമ്മേളനത്തിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു. ജനക്ഷേമം, പുതിയ തൊഴിലവസരങ്ങൾ, അന്തസ്സുള്ള ജീവിതം എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.

Follow Us