Thiruvananthapuram Medical College: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചു, എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

Thiruvananthapuram Medical College MBBS Student Arrest: അശ്ലീല ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി. നിരവധി വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിലുണ്ടെന്നാണ് വിവരം. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കൂടുതൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

Thiruvananthapuram Medical College: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചു, എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

23 Jul 2026 | 07:23 AM

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ എബൽ ആണ് അറസ്റ്റിലായത്. എട്ട് വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി.  അശ്ലീല ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി. നിരവധി വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിലുണ്ടെന്നാണ് വിവരം. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. എട്ട് വിദ്യാർത്ഥികളാണ് നിലവിൽ പരാതിയുമായി എത്തിയിരിക്കുന്നത്. എല്ലാവരുടെയും പരാതികളിൽ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കൂടുതൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

വിദ്യാർത്ഥികളുടെ മൊഴി എടുക്കാൻ പൊലീസ് വിമുഖത കാട്ടിയെന്നും പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ മണിക്കൂറുകൾ കാത്ത് നിർത്തി എന്നുമാണ് വിദ്യാർത്ഥികളുടെ പരാതി. സംഭവത്തിൽ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. എല്ലാവരുടെയും പരാതികളിൽ കേസെടുക്കണമെന്നാണ് ആവശ്യം. എന്നാൽ, ഒരു കുറ്റകൃത്യമായതിനാൽ പല എഫ്ഐആർ ഇടാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്.

ALSO READ: കാലടി പാലത്തിൽ ഇന്ന് മുതൽ രാത്രി ഗതാഗത നിയന്ത്രണം; എയർപോർട്ട് യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക

തിരുവനന്തപുരം ബാറിലെ തീവെപ്പ്; തീയിട്ട യുവാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം വെമ്പായത്ത് ബാറിൽ മദ്യപിക്കാൻ എത്തിയ സംഘം തമ്മിൽ ഉണ്ടായ സംഘർഷത്തിൽ തീവച്ചതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് ആണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. തീവെപ്പിൽ എൺപത് ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. അനീഷാണ് ബാറിൽ തീയിട്ടത്.

കഴിഞ്ഞദിവസം സംഭവത്തിൽ ഗുരുതരമായ പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് മരിച്ചിരുന്നു. ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശിയായ അരുൺ വെമ്പായം സ്വദേശികളായ നൗഫൽ എന്നിവരും പൊള്ളലേറ്റ് ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 9:30ന് വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽ വെച്ചാണ് മദ്യപസംഘം തമ്മിൽ ഏറ്റുമുട്ടിയത്. നവാസ് നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗസംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്കു തർക്കം ഉണ്ടായത്. ഈ സമയത്ത് ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരൻ ആയ അനീഷും ഒപ്പം മദ്യപിച്ചു.

കുറച്ചുസമയത്തിനുശേഷം ഇവർ വാക്കു തുറക്കത്തിലാവുകയും ഇത് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു. തുടർന്ന് പുറത്തേക്ക് പോയ അനീഷ് കന്നാസിൽ പെട്രോളുമായാണ് ബാറിലേക്ക് എത്തിയത്. തുടർന്ന് പിടിവലി നടക്കുകയും ഇതിനിടയിൽ അനീഷ് കയ്യിൽ ഉണ്ടായിരുന്ന പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്കു ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊടുക്കുകയും ആയിരുന്നു.

English Summary:

MBBS student from Wayanad has been arrested for allegedly creating and circulating morphed images of fellow classmates at Thiruvananthapuram Medical College. While the accused was produced before a court and granted bail, several students alleged that the police failed to respond promptly and sensitively to their complaints.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി