Nedumangad Doctor Arrest: ആശുപത്രിയ്ക്കുള്ളിൽ യുവ ഡോക്ടർക്ക് നേരെ അതിക്രമം; നെടുമങ്ങാട് സീനിയർ ഡോക്ടർ അറസ്റ്റിൽ

Nedumangad District Hospital Senior Doctor Arrest: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സീനിയർ‌ ഡോക്ടർ വിനുവാണ് സംഭവത്തിൽ അറസ്റ്റിൽലായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെ ആയിരുന്നു അതിക്രമം. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് ഡെൻറൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

Nedumangad Doctor Arrest: ആശുപത്രിയ്ക്കുള്ളിൽ യുവ ഡോക്ടർക്ക് നേരെ അതിക്രമം; നെടുമങ്ങാട് സീനിയർ ഡോക്ടർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

14 Nov 2026 | 12:52 PM

തിരുവനന്തപുരം: നെടുമങ്ങാട് ആശുപത്രിയിൽ സഹപ്രവർത്തകയായ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സീനിയർ ഡോക്ടർ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സീനിയർ‌ ഡോക്ടർ വിനുവാണ് സംഭവത്തിൽ അറസ്റ്റിൽലായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെ ആയിരുന്നു അതിക്രമം.

കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് ഡെൻറൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നിന്നാണ് വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.

ALSO READ: തിരുവനന്തപുരത്ത് ഇന്നും ഞായറാഴ്ചയും ഗതാഗത നിയന്ത്രണം

സംഭവത്തിന് പിന്നാലെ യുവ ഡോക്ടർ സഹപ്രവർത്തകരോട് വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ നെടുമങ്ങാട് പോലീസ് യുവ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തി. യുവ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനു ശേഷം വിനു ഒളിവിൽ പോയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും സീനിയർ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കെഎസ്ആർടിസിയിലെ ഡീസൽ തീരുന്നു! ജീവനക്കാർക്ക് സസ്പെൻഷൻ

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫിസർ പോലീസിൽ പരാതിയും നൽകുകയും ചെയ്തു. സംശയത്തെ തുടർന്ന് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് കെഎസ്ആർടിസി പ്രതികളെ കണ്ടെത്തിയത്.

ആഭ്യന്തര അന്വേഷണ വിഭാഗമാണ് ഡീസൽ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടിയത്. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചവരെ കഴിഞ്ഞ ദിവസമാണ് സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിലൂടെ കെഎസ്ആർടിയിലെ ആഭ്യന്തര അന്വേഷണ സംഘം പിടികൂടിയത്.

ആഭ്യന്തര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ബസുകളിൽ ഒളി ക്യാമറ സ്ഥാപിത്. ഇതിന് പിന്നാലെയാണ് ഡീസൽ മോഷണം കണ്ടെത്തെനായതെന്നാണ് വിവരം. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളുടെ മൈലേജ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

English Summary:

Thiruvananthapuram Nedumangad District Hospital Senior Doctor Arrested Over Assault on Junior colleague. Following a formal complaint lodged by the survivor, local police register case against him.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്