AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thrissur Vadanappally Murder Case: വാരിയെല്ല് തകർത്തു, അതിക്രൂര മർദനം: വാടാനപ്പള്ളിയിൽ യുവാവിനെ കൊന്ന കേസിൽ 3 പേർ പിടിയിൽ

Vadanappally beach murder case: ബുധനാഴ്ച രാവിലെ അയല്‍വാസിയുടെ വീടിന് സമീപം ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രൗസര്‍ മാത്രം ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മര്‍ദ്ദനമേറ്റതിന്റെ ക്ഷതങ്ങള്‍ ശരീരത്തിലുണ്ടായിരുന്നു. കണ്ണില്‍ നിന്നും, മൂക്കില്‍ നിന്നും രക്തം വാര്‍ന്നതിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നു.

Thrissur Vadanappally Murder Case: വാരിയെല്ല് തകർത്തു, അതിക്രൂര മർദനം: വാടാനപ്പള്ളിയിൽ യുവാവിനെ കൊന്ന കേസിൽ 3 പേർ പിടിയിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 08 Oct 2026 | 06:18 AM

തൃശൂര്‍: വാടാനപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വാടാനപ്പള്ളി ബീച്ചില്‍ ഫസല്‍ നഗര്‍ സ്വദേശി അബ്ദുല്‍ സലാമിനെ (40) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫായിസ്, ഷെഹിന്‍, ബിലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ബിന്‍ഷാദ്, റയീസ് എന്നിവര്‍ കൂടി ഇനി പിടിയിലാകുന്നുണ്ട്. ഈ രണ്ടു പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ലഹരി ഉപയോഗത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ബുധനാഴ്ച രാവിലെ അയല്‍വാസിയുടെ വീടിന് സമീപം ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രൗസര്‍ മാത്രം ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മര്‍ദ്ദനമേറ്റതിന്റെ ക്ഷതങ്ങള്‍ ശരീരത്തിലുണ്ടായിരുന്നു. കണ്ണില്‍ നിന്നും, മൂക്കില്‍ നിന്നും രക്തം വാര്‍ന്നതിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നു.

അതിക്രൂരമായ കൊലപാതകം

സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞു. ശരീരത്ത് പലയിടങ്ങളിലായി മുറിവുണ്ടായിരുന്നു. വാരിയെല്ലും, ജനനേന്ദ്രിയവും തകര്‍ന്ന നിലയിലായിരുന്നു. പ്രദേശത്തെ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട സലാമെന്നാണ് റിപ്പോര്‍ട്ട്.

Also Read: Kannur Women Death: കണ്ണൂരിൽ ഭർതൃഗൃഹത്തിൽ യുവതി തീ കൊളുത്തി മരിച്ചു

ബിന്‍ഷാദ് അടക്കമുള്ള പ്രതികളും ഗുണ്ടകളാണ്. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ തര്‍ക്കമുണ്ടായതെന്നാണ് സൂചന. തര്‍ക്കത്തിന് പിന്നാലെ ഇവര്‍ ഇടിക്കട്ട ഉള്‍പ്പെടെ ഉപയോഗിച്ച് സലാമിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് സലാമിന്റെ മുണ്ട് ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ അയല്‍വാസിയുടെ വീട്ടിലേക്കും, പ്രദേശത്തുള്ള ഒരു പാലം വരെയും പോയി നിന്നു.

കടപ്പുറത്ത് ഇവര്‍ സംഘം ചേരാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. ഇവരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ പൊലീസിനെ വിവരം അറിയിച്ചെന്നും, എന്നാല്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം. ഭാര്യയോടൊപ്പം വാളയാറിലാണ് സലാം താമസിച്ചിരുന്നത്. ഗുണ്ടയായി അറിയപ്പെടുന്ന സലാമിനെതിരെ 23 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

കേസെടുത്തു

അതേസമയം, കൊല്ലം നീണ്ടകര സ്വദേശിയായ യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി.

സൗദിയില്‍ വെച്ചാണ് യുവതി ഭര്‍ത്താവിന്റെ അതിക്രൂര മര്‍ദ്ദനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും, ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ചവറ പൊലീസും കേസെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary

A local goonda leader named Salam was brutally murdered on Vadanappally beach in Thrissur. A post-mortem revealed severe injuries, including broken ribs caused by iron knuckles. The police have arrested three accused. A search is underway to catch two remaining suspects involved in the attack.

Follow Us