Thrissur Lok sabha election result 2024: കൈവിട്ട തൃശ്ശൂരിന്റെ പേരിൽ കോൺഗ്രസ്‌ ഡിസിസി ഓഫീസിൽ കയ്യാങ്കളി

Election result 2024 Clashes at Congress DCC office: മുരളീധരന്റെ അനുയായിയും ഡി സി സി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും മർദ്ദിച്ചെന്നാണ് പരാതി. ചേർന്നു പിടിച്ചു തള്ളിയെന്നാണ് പ്രധാന ആരോപണമുയരുന്നത്. തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ച് സജീവൻ കുര്യച്ചിറ ഡി സി സി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Thrissur Lok sabha election result 2024: കൈവിട്ട തൃശ്ശൂരിന്റെ പേരിൽ കോൺഗ്രസ്‌ ഡിസിസി ഓഫീസിൽ കയ്യാങ്കളി
Published: 

07 Jun 2024 | 08:28 PM

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ​തൃശ്ശൂരിൽ തോൽവി നേരിട്ടതിനേത്തുടർന്ന് ഈ വിഷയത്തിലുണ്ടായ ചർച്ച കയ്യാങ്കളിയായതായി റിപ്പോർട്ട്. തൃശൂർ ഡി സി സി ഓഫീസിലാണ് കയ്യേറ്റം നടന്നത്. കെ മുരളീധരന്റെ അനുയായിയെ ആണ് കൈയേറ്റം ചെയ്തതായി പരാതി ഉയർന്നിട്ടുള്ളത്. ഇന്ന് വൈകീട്ടു ഡി.സി.സി ഓഫീസിൽ യോ​ഗം നടന്നിരുന്നു. ഈ യോ​ഗത്തിനിടെയാണ് തർക്കവും തല്ലുമെല്ലാം നടന്നത്.

മുരളീധരന്റെ അനുയായിയും ഡി സി സി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും മർദ്ദിച്ചെന്നാണ് പരാതി. ചേർന്നു പിടിച്ചു തള്ളിയെന്നാണ് പ്രധാന ആരോപണമുയരുന്നത്. തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ച് സജീവൻ കുര്യച്ചിറ ഡി സി സി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ALSO READ : സുരേഷ് ​ഗോപി ഇനി കേന്ദ്രമന്ത്രി; കെ സുരേന്ദ്രന് രാജ്യസഭാ അം​ഗത്വം

തുടർന്ന് ഈ വിഷയം അറിഞ്ഞെത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിൽ കയ്യാങ്കളി ആയി. തന്നെ വിളിച്ചു വരുത്തി ഡി സി സി പ്രസിഡൻറും അദ്ദേഹത്തിൻറെ ഗുണ്ടകളും കൈയേറ്റം ചെയ്തെന്നു പറഞ്ഞ് സജീവൻ പൊട്ടിക്കരഞ്ഞതോടെ വിഷയം രൂക്ഷം. തെരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചു.

ആലത്തൂരിൽ എൽ ഡി എഫും തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ​ഗോപിയുമാണ് ജയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ബി ജെ പി കേരളത്തിൽ ജയിക്കുന്നത്. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതാണ് കൈയാങ്കളിയിലേക്ക് നീങ്ങാൻ കാരണമായത് എന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Sports Meet Controversy: ജിജോ ജയിംസ് 2021ൽ കോൺഗ്രസ് വിട്ടു; കായികമേള വിവാദത്തിൽ പ്രചാരണം തെറ്റെന്ന് ജിന്റോ ജോൺ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ​ബൈക്കും കൂട്ടിയിടിച്ച് 19 വയസുകാരൻ കോളജ് വിദ്യാർഥി മരിച്ചു
ജഡ്ജിയെ അറസ്റ്റ് ചെയ്യില്ല, തടഞ്ഞ് ഹൈക്കോടതി
കായികമേള പുഴു വിവാദം: അധ്യാപകൻ അറസ്റ്റിൽ, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്; ഏത് പാർട്ടിക്കാരനെന്ന് തർക്കം
കോവളം സ്പാ പീഡനം: സഹ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ സ്ത്രീ അ‌റസ്റ്റിൽ; തെളിവുകൾ കണ്ടെടുത്ത് SIT
ചേരാനല്ലൂർ അപകടം: മുൻകൂർ ജാമ്യം വേണം, രണ്ടാം പ്രതിയായ ജഡ്ജി ഹൈക്കോടതിയിൽ; അ‌റസ്റ്റിൽ തീരുമാനം ഇന്നറിയാം
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു