Thrissur Snakebite Incident: തലയണയുടെ അടിയിൽ പാമ്പ്; തൃശ്ശൂരിൽ എട്ടുവയസ്സുകാരൻ മരിച്ചു, സഹോദരൻ്റെ നില അതീവ ​ഗുരതരം

Thrissur Snake Bite Incident: സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് വിഷപാമ്പിൻ്റെ കടിയേറ്റ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പം കിടന്നുറങ്ങവെയാണ് ദാരുണമായ സംഭവം.മൂത്തമകൻ അൻജോ പുലർച്ചെ അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ചുണ്ടിലാണ് പാമ്പ് കടിച്ചതെന്നാണ് സംശയിക്കുന്നത്.

Thrissur Snakebite Incident: തലയണയുടെ അടിയിൽ പാമ്പ്; തൃശ്ശൂരിൽ എട്ടുവയസ്സുകാരൻ മരിച്ചു, സഹോദരൻ്റെ നില അതീവ ​ഗുരതരം

പാമ്പ് കടിയേറ്റ് മരിച്ച ആൽജോ

Edited By: 

Arun Nair | Updated On: 24 Apr 2026 | 11:54 AM

തൃശ്ശൂർ: ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലിക്ക് സമീപം കടമ്പോടാണ് നാടിനെ നടുക്കിയ സംഭവം. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് വിഷപാമ്പിൻ്റെ കടിയേറ്റ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പം കിടന്നുറങ്ങവെയാണ് ദാരുണമായ സംഭവം.

മൂത്തമകൻ അൻജോ (10) പുലർച്ചെ 5.30 ഓടെ അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ രണ്ട് കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇളയകുട്ടിയായ ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.

ALSO READ: പുലി ഭക്ഷിച്ച നിലയിൽ മൃതദേഹം; തൃശ്ശൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം

പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണർന്നതാണ്. പക്ഷേ ചൂടുവെള്ളം തിളപ്പിച്ച് കൊടുത്ത ശേഷം വീണ്ടും കിടക്കുകയായിരുന്നു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിതിനാൽ ഭക്ഷ്യവിഷ ബാധയേറ്റതാണെന്ന് വീട്ടുകാർ കരുതിയത്.

ആശുപത്രി അധികൃതർ പാമ്പുകടിയേറ്റതായി കുടുംബത്തോട് പറഞ്ഞപ്പോഴാണ് വിവരം അറിയുന്നത്. തിരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പാമ്പിനെ കണ്ടത്. കടമ്പോട് എഎൽപിഎസിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ് ആൽജോ. കുട്ടിയുടെ ചുണ്ടിലാണ് പാമ്പ് കടിച്ചതെന്നാണ് സംശയിക്കുന്നത്. ഇവരുടെ സഹോദരി എയ്ഞ്ചൽ സംഭവസമയത്ത് വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിൽ ആയിരുന്നു.

രണ്ട് കിലോ എംഡിഎംഎ പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ ലക്ഷക്കണക്കിന് വിലയുള്ള ലഹരിയുമായി യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) നെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് യുവാവിനെ പിടികൂടിയത്. ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി കടത്താൻ ഇയാൾക്ക് സഹായം ചെയ്തെന്ന സംശയത്തിൽ ഒരു പോലീസുകാരനെയും അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വളരെ നാടകീയമായിരുന്നു അറസ്റ്റ്.  പോലീസുകാരനെ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ് വളഞ്ഞാണ് കസ്റ്റഡിയിൽ എടുത്തത്..

 

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ