പുലി ഭക്ഷിച്ച നിലയിൽ മൃതദേഹം; തൃശ്ശൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം
Elderly women attacked by tiger dead in thrissur malakkapparai:തമിഴ്നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണന്ത്യം. ഇൻസൈ അമ്മാൾ ആണ് കൊല്ലപ്പെട്ടത്.70 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.. പുലി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണന്ത്യം. 70 വയസുള്ള ഇൻസൈ അമ്മാൾ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലി പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പുലി ആക്രമിച്ചതാകുമെന്നാണ് നിഗമനം. കുറെ നേരം കണാതായതോടെ അന്വേഷിച്ചെത്തിപ്പോഴാണ് വയോധികയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഷോളയാർ ഡാമിന് സമീപമുള്ള ഇവരുടെ വീടിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് അതിർത്തിയിൽ ആയതിനാൽ തമിഴ്നാട് പോലീസ് വനം വകുപ്പുമെത്തി പരിശോധിച്ചതിന് ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. അതിരപ്പള്ളി മലക്കപ്പാറ റൂട്ടിലാണ് പുലി ഇറങ്ങുന്നത് പതിവാണ്. പുലി ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ ആകെ ഭീതിയിലാണ്. കൂടാതെ ഈ മേഖലയിലേക്ക് വിനോദ സഞ്ചാരികൾ ഏറെ വരുന്ന സ്ഥലവും കൂടിയാണിത്. അതേസമസയം പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ഭാഗത്ത് നിന്നും അനുകൂലമായി നടപടിയുണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നു.
ALSO READ:ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്കും സഹോദരിക്കും ദാരുണാന്ത്യം
നരഭോജിയായ പുലിയെ ഉടൻ പിടികൂടാൻ നടപടി വേണമെന്നാണ് നാട്ടുകാർ പറയുന്നത്. വയോധിക കൊല്ലപ്പെടാനുള്ള സാഹചര്യത്തെ മുൻ നിർത്തി പ്രദേശവാസികൾ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കൂടാതെ കാടുപിടിച്ച് കിടക്കുന്ന തോട്ടം മേഖലയിൽ എല്ലാം ഇടങ്ങളും വെട്ടിത്തെളിക്കണമെന്നും പ്രദേശവാസികൾ ആവശ്യമുയർന്നു. സമീപകാലത്തായി കേരളത്തിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് സ്ഥിരം സംഭവമാണ്. പലയിടത്തും, കടുവകളും പുലിയും ഇറങ്ങുന്നത് വാർത്തയാവുന്നുണ്ട്.