Thrissur Man Death: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു, ഒടുവിൽ കൊലപാതകം; പ്രതിക്കായ് തെരച്ചിൽ
Thrissur Young Man Stabbed to Death: അഖിലിൻറെ വീടിന് മുൻപിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം. സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്യാനെത്തിയ രോഹിത്തുമായി അഖിൽ തർക്കത്തിലാവുകയും ഒടുവിൽ കുത്തുകയുമായിരുന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം.
Thrissur Man DeathImage Credit source: Getty Images
തൃശൂർ: സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി (Thrissur Man Death). തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. അയൽവാസിയായ രോഹിത്ത് ആണ് അഖിലിനെ കുത്തിയത്. രോഹിത്തിൻറെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ALSO READ: അതിജീവിതയുടെ വിവാഹനിശ്ചയത്തിന്റെ മോതിരം തിരികെ നൽകണം, ഒപ്പം 5 ലക്ഷം രൂപയും
അഖിലിൻറെ വീടിന് മുൻപിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം. സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്യാനെത്തിയ രോഹിത്തുമായി അഖിൽ തർക്കത്തിലാവുകയും ഒടുവിൽ കുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ രോഹിത്തിനെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.