AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Missing Case: വെെകുമെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; 24 മണിക്കൂർ കഴിഞ്ഞിട്ടും മടങ്ങി വരാതെ തിരൂർ തഹസിൽദാർ, പരാതി

Tirur Deputy Tahsildar Missing: ഇന്നലെ രാത്രി കോഴിക്കോടാണ് ചാലിബിന്റെ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചിരിക്കുന്നത്. ഫോൺ ‌സ്വിച്ച്ഡ് ഓഫാണ്.

Missing Case: വെെകുമെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; 24 മണിക്കൂർ കഴിഞ്ഞിട്ടും മടങ്ങി വരാതെ തിരൂർ തഹസിൽദാർ, പരാതി
Tirur deputy tahsildar(Image Credits: Social Media)
Athira CA
Athira CA | Updated On: 07 Nov 2024 | 08:19 PM

മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വെെകിട്ട് മുതൽ കാണാതായത്. ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വീട്ടിൽ എത്താൻ വെെകുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. വെെകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുകൾ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രി കോഴിക്കോടാണ് ചാലിബിന്റെ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചിരിക്കുന്നത്. ഫോൺ ‌സ്വിച്ച്ഡ് ഓഫാണ്.

8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്ന് ഭാര്യയോട് ചാലിബ് പറഞ്ഞിരുന്നു. പിന്നാലെ പൊലീസും എക്സെെസുമൊത്ത് പരിശേധനയുണ്ടെന്നും വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. 11 മണിയായിട്ടും കാണാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം ​രം​ഗത്തെത്തി. അതേസമയം, പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്നും അധികൃതർ കുടുംബത്തെ അറിയിച്ചു.

പരാതിയിന്മേൽ തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും തിരൂർ പൊലീസ് അറിയിച്ചു.