AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuttippuram Bus Accident: കുറ്റിപ്പുറത്ത് വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് വൻ അപകടം; നിരവധി പേർക്ക് പരിക്ക്

Tourist Bus Carrying Wedding Party Overturns in Kuttippuram: കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്.

Kuttippuram Bus Accident: കുറ്റിപ്പുറത്ത് വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് വൻ അപകടം; നിരവധി പേർക്ക് പരിക്ക്
ബസ് അപകടം Image Credit source: Social Media
nandha-das
Nandha Das | Updated On: 17 Aug 2025 13:29 PM

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് വച്ചാണ് വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് (ഓഗസ്റ്റ് 17) ഉച്ചയ്ക്ക് 12 മണിയോടെ ആണ് അപകടം ഉണ്ടായത്.

കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലത്ത് വച്ചാണ് അപകടം. റോഡിലെ കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപെട്ടു.

കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ നിശ്ചയത്തിനായി പോവുകയായിരുന്ന സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ കുറ്റിപ്പുറത്തേയും കോട്ടക്കലിലേയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ് എന്നാണ് വിവരം. ഇതിനകം, ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്.

ALSO READ: ഫെയ്സ്ബുക്കിലൂടെ ആട് വില്പന; യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

നിയന്ത്രണം വിട്ടു ബസ് ഡിവൈഡറിലും കാറിലുമിടിച്ച് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ദേശീയ പാതയിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ തന്നെ റോഡിൽ പലയിടത്തായി കുഴികൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു. ഇത് സ്ഥിരം അപകട മേഖല ആയിട്ടുപോലും മുന്നറിയിപ്പ് ബോർഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല എന്നും നാട്ടുകാർ ആരോപിച്ചു. റോഡ് നിർമാണം നടക്കുന്നതിൻറെ സൂചന ബോർഡ് പോലും ഇവിടെ ഇല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.