AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: സമ്മാനത്തുകയുടെ പലിശ കൊണ്ട് ജീവിക്കുന്നു; കിട്ടിയ തുക നശിപ്പിച്ച് കളയുന്നില്ല: അനൂപ്‌

Anoop Onam Bumper Lottery Winner: 2022ലെ തിരുവോണം ബമ്പര്‍ നേടിയ ആളാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. അദ്ദേഹത്തിന് സമ്മാനം ലഭിച്ചത് വലിയ ആഘോഷത്തോടെയാണ് നാട് വരവേറ്റത്. കോടികള്‍ സമ്മാനം ലഭിച്ചതോടെ സഹായം ചോദിച്ചെത്തുന്നവരെ കൊണ്ട് അനൂപ് പൊറുതിമുട്ടി.

Onam Bumper 2025: സമ്മാനത്തുകയുടെ പലിശ കൊണ്ട് ജീവിക്കുന്നു; കിട്ടിയ തുക നശിപ്പിച്ച് കളയുന്നില്ല: അനൂപ്‌
അനൂപ്Image Credit source: Social Media
shiji-mk
Shiji M K | Published: 17 Aug 2025 09:47 AM

മറ്റൊരു ഓണം ബമ്പര്‍ കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ബമ്പറുകള്‍ ഒരുപാട് നേടുന്ന മലയാളികളുണ്ട്. എന്നാല്‍ എത്രപേര്‍ക്ക് ആ തുക കൊണ്ട് സന്തോഷകരമായി ജീവിക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം. കോടികള്‍ സമ്മാനം നേടിയ പലരും ഇന്ന് മുഴു കടത്തിലാണ്. കൃത്യമായി പണം വിനിയോഗിക്കാന്‍ സാധിക്കാതിരുന്നത് തന്നെയാണ് അവരുടെ ഈ അവസ്ഥയ്ക്ക് കാരണം.

2022ലെ തിരുവോണം ബമ്പര്‍ നേടിയ ആളാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. അദ്ദേഹത്തിന് സമ്മാനം ലഭിച്ചത് വലിയ ആഘോഷത്തോടെയാണ് നാട് വരവേറ്റത്. കോടികള്‍ സമ്മാനം ലഭിച്ചതോടെ സഹായം ചോദിച്ചെത്തുന്നവരെ കൊണ്ട് അനൂപ് പൊറുതിമുട്ടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അനൂപ് സ്വന്തമായി ബിസിനസ് നടത്തി ജീവിക്കുകയാണ്.

ലോട്ടറിയടിച്ച് നാളുകള്‍ പിന്നിടുമ്പോഴും സമ്മാനത്തുകയില്‍ നിന്നും പണമെടുത്തല്ല അനൂപ് ജീവിക്കുന്നത്. അതില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ ഈ സമയം കൊണ്ട് അനൂപ് പുതിയ കാര്‍, വീട്, ബിസിനസ് എന്നിവയെല്ലാം സ്വന്തമാക്കി. തന്റെ സാമ്പത്തിക ആസൂത്രണം തന്നെയാണ് ഗുണം ചെയ്തതെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് പറയുന്നത്.

ലോട്ടറി തുകയുടെ പലിശയാണ് ആവശ്യങ്ങള്‍ക്കായി എടുക്കുന്നത്. പലിശ ഉപയോഗിച്ച് തന്നെയാണ് അനൂപ് ബിസിനസും ആരംഭിച്ചത്. പുതിയ വീടുപോലും വെച്ചില്ല, മറ്റൊരാള്‍ വെച്ച പഴയ വീടാണ് വാങ്ങിച്ചത്. ബിഎംഡബ്ല്യു കാര്‍ വാങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് വാങ്ങിക്കാന്‍ ഇപ്പോള്‍ പണമുണ്ട്. എന്നാല്‍ വാങ്ങിയിട്ടില്ലെന്നും അനൂപ് പറയുന്നു.

തന്റെ ജീവിതം വലിയ ആഢംബരത്തിലേക്ക് പോയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനൂപ്. കയ്യിലേക്ക് വന്ന പണം പോകാന്‍ അധികം സമയം ആവശ്യമില്ല. അങ്ങനെയൊരു പൈസ ഇനിയൊരിക്കലും കിട്ടില്ല. അതിനാല്‍ തന്നെ പണം ഇരട്ടിയാക്കുകയാണ് വേണ്ടത്. അല്ലാതെ ഒരിക്കലും നശിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Onam Bumper 2025: ഓണം ബമ്പര്‍ അടിച്ചാല്‍ ആര്‍ക്കെല്ലാം നികുതി നല്‍കണം?

ലോട്ടറി അടിച്ച സമയത്ത് പലരും തന്നെ വിളിച്ച് ഉപദേശിച്ചിരുന്നു. അവര്‍ പറഞ്ഞതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. നികുതിയെ പറ്റിയൊക്കെ പലരും പറഞ്ഞുതന്നു. അതൊന്നും ഒരിക്കലും തള്ളിക്കളഞ്ഞില്ല. അതിനാലാണ് കൃത്യമായി മുന്നോട്ടുപോകാനാകുന്നതെന്നും അനൂപ് അഭിപ്രായപ്പെട്ടു.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ലോട്ടറിയെ അവരുടെ വിധിയെ മാറ്റാൻ ഒരിക്കലും ആശ്രയിക്കരുത്)