Traffic Restrictions: ഒക്ടോബർ 28 മുതൽ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; 12 ദിവസം യാത്ര കഠിനമാകും!

Traffic Restrictions in Aluva from October 28: ദേശീയ പാത അതോറിറ്റിയുടെ ആവശ്യപ്രകാരം അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാർത്താണ്ഡവർമ്മ പഴയ പാലം പൂർണമായി അടച്ചിടും. ദേശം പാലത്തിൽ ഒരു നിര മാത്രമാകും വാഹനങ്ങൾ കടത്തിവിടുക. പാലങ്ങൾ അടയ്ക്കുന്നത് പ്രദേശത്ത് ഗതാഗതകുരുക്കിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Traffic Restrictions: ഒക്ടോബർ 28 മുതൽ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; 12 ദിവസം യാത്ര കഠിനമാകും!

പ്രതീകാത്മക ചിത്രം

Updated On: 

26 Oct 2026 | 08:25 AM

കൊച്ചി: നീണ്ട 12 ദിവസം ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ദേശീയപാതയിൽ കൊച്ചി നഗരത്തിലേക്ക് ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ആലുവയിലെ മാർത്താണ്ഡവർമ്മ പാലവും ദേശം പാലവും അറ്റക്കുറ്റപ്പണികൾക്കായി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. ഒക്ടോബർ 28 മുതൽ നവംബർ 8 വരെ നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

നിയന്ത്രണങ്ങൾ എങ്ങനെ?

നവംബർ എട്ട് വരെ പാലങ്ങൾ അടച്ചിട്ട് അറ്റക്കുറ്റ പണികൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ പാത അതോറിറ്റിയുടെ ആവശ്യപ്രകാരം അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാർത്താണ്ഡവർമ്മ പഴയ പാലം പൂർണമായി അടച്ചിടും. ദേശം പാലത്തിൽ ഒരു നിര മാത്രമാകും വാഹനങ്ങൾ കടത്തിവിടുക.

പാലങ്ങൾ അടയ്ക്കുന്നത് പ്രദേശത്ത് ഗതാഗതകുരുക്കിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണത്തിന് പോലീസിനെ സഹായിക്കാൻ ദേശീയപാത അതോറിറ്റി ജീവനക്കാരെയും നിയോഗിച്ചേക്കും. കൂടാതെ, അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ കേടായി കിടക്കുകയാണെങ്കിൽ ഉടൻ നീക്കം ചെയ്യാൻ ക്രെയിൻ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം… എല്ലാം കാണാം! വിജ്ഞാന ദർശിനി പ്രോജക്ടുമായി KSRTC

അറ്റക്കുറ്റപ്പണികൾ എവിടെയെല്ലാം?

പാലങ്ങളിലെ സ്പാനുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്‍റുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ളത്. മദ്രാസ് ഐഐടി വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. പണികൾ നീട്ടിവെക്കാൻ നിർദേശങ്ങൾ ഉയർന്നെങ്കിലും എത്രയും വേഗം പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കുകയായിരുന്നു. പാലം അടയ്ക്കുന്നത് മൂലം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പണികൾ സ്കൂൾ അവധി തുടങ്ങുന്ന സമയത്തേക്ക് മാറ്റണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സാധ്യത കൂടുതലാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായാൽ വൈകാതെ ഇക്കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തും. ഗതാഗത മാറ്റങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾ അധികൃതർ വൈകാതെ പുറത്തുവിട്ടേക്കും.

വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കി, പരശുറാമും നേത്രാവതിയും വൈകും

കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 27ന് എറണാകുളം വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. വന്ദേഭാരത് ഭാഗികമായി റദ്ദാക്കി. കെഎസ്ആർ ബെം​ഗളൂരു – എറണാകുളം ജങ്ഷൻ (26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ആണ് റദ്ദാക്കിയത്. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.  ചില ട്രെയിനുകൾ തൃശൂരിൽ നിന്നാകും പുറപ്പെടുന്നതെന്നും അറിയിപ്പ് നൽകി. എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെം​ഗളൂരു (26652) സർവീസ് ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

English Summary:

Traffic restrictions will be imposed in Aluva town from October 28 to November 8 due to maintenance work on the Marthanda Varma Bridge and Desam Bridge. These two important crossings on the National Highway are used by thousands of vehicles travelling towards Kochi.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Welfare Pension: ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ; രണ്ടായിരം രൂപ വീടുകളിൽ എത്തിക്കുമോ?
വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കി, പരശുറാമും നേത്രാവതിയും വൈകും; ഒക്ടോബർ 27ന് ട്രെയിൻ സർവീസിൽ നിയന്ത്രണം
Cheranalloor Accident: ജഡ്ജിയുടെ മകന് ജാമ്യം അനുവദിച്ചതിനെതിരെ ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍; ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി
Kerala Weather Update: ന്യൂനമർദ്ദവും ചുഴലിക്കാറ്റും; ഇന്നും അതിതീവ്ര മഴ, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala Holiday: മക്കളെ വീട്ടിലിരിക്കാം! ഇന്നും സ്‌കൂളില്‍ പോകേണ്ട; അവധി പ്രഖ്യാപിച്ചു
കോഴിക്കോട് വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരുക്ക്, അഞ്ചുപേരുടെ നില ഗുരുതരം
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ