ടൈറ്റാനിയം അഴിമതി: ചെന്നിത്തലയ്ക്ക് എതിരെ തെളിവില്ല, കേസ് അവസാനിപ്പിച്ചു; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് CBI
Travancore Titanium case closed: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയം ജീവനക്കാർ അടക്കം 6 പേരായിരുന്നു കേസിലെ പ്രതികൾ. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെയും കേസിൽ പ്രതിയാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു, ഈ ഹർജിയിലാണ് ഇപ്പോൾ തെളിവില്ലാത്തതിനാൽ കേസ് അവസാനിച്ച് റിപ്പോർട്ട് നൽകിയതായി സിബിഐ നിലപാട് അറിയിച്ചത്.

Travancore Titanium Case Closed
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായി ഹൈക്കോടതിയെ അറിയിച്ച് സിബിഐ. പ്രതികൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയം ജീവനക്കാർ അടക്കം 6 പേരായിരുന്നു കേസിലെ പ്രതികൾ. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെയും കേസിൽ പ്രതിയാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു, ഈ ഹർജിയിലാണ് ഇപ്പോൾ തെളിവില്ലാത്തതിനാൽ കേസ് അവസാനിച്ച് റിപ്പോർട്ട് നൽകിയതായി സിബിഐ നിലപാട് അറിയിച്ചത്.
സിബിഐ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി രമേശ് ചെന്നിത്തലയക്ക് എതിരായ നടപടികൾ അവസാനിപ്പിച്ചു. 2013 ലായിരുന്നു ട്രൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ ജയൻ നൽകിയ പരാതിയിൽ കേസ് ഹൈക്കോടതി സിബിഐ യക്ക് വിട്ടത്. ടൈറ്റാനിയത്തിലേക്ക് മാലിന്യ സംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽ നിന്ന് ഇറക്കിയതിൽ 68 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
2006ൽ ഇടത് സർക്കാരാണ് കേസ് എടുത്ത് ആദ്യം വിജിലൻസിന് കൈമാറിയത്. എന്നാൽ തീരുമാനമെടുക്കുമ്പോൾ താൻ പ്രസിഡൻറ് അല്ലായിരുന്നുവെന്ന് നേരത്തെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇപ്പോൾ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഹൈക്കോടതി അംഗീച്ചതോടെ കേസിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരായ നടപടികൾ അവസാനിച്ചു.
ഹൈക്കോടതിയിൽ കേസ് അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. കേസ് രാഷ്ട്രീയപ്രേരിതമായി എടുത്തതാണ് എന്ന് ചെന്നിത്തല പ്രതികരിച്ചു. കോടതിയിൽ നിന്ന് തനിക്ക് നേരത്തെ തന്നെ സ്റ്റേ ലഭിച്ചിരുന്നതായും ഇപ്പോഴത്തെ വിധിയിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തന്നെ ഈ കേസിൽ പ്രതിയാക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. അതുകൊണ്ടാണ് ഹൈക്കോടതി തന്നെ നേരത്തെ സ്റ്റേ നൽകിയത്.
ഇപ്പോൾ സിബിഐ അന്വേഷിച്ച് കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ട്, ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടുവെന്ന് പറഞ്ഞുകൊണ്ട് കുറേക്കാലം തന്നെ വേട്ടയാടിയതാണ്, ഏതായാലും സിബിഐയുടെ അന്വേഷണം ഫലപ്രദമായി നടന്നു. തന്നെയും സഹപ്രവർത്തകരെയും കുറ്റവിമുക്തരാക്കിയതിൽ സന്തോഷം രേഖപ്പെടുത്തുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. പൊതുരംഗത്തുള്ള ആളുകളെ ആക്ഷേപിക്കാൻ, ഇങ്ങനെയാണ് പല കേസുകളും കെട്ടിച്ചമയ്ക്കുന്നതെന്നും പത്ത് പന്ത്രണ്ട് വർഷം തന്നെ വേട്ടയാടിയെന്നും ചെന്നിത്തല പ്രതികരിച്ചു.
English Summary
The CBI has informed the High Court that it has filed a report closing the Travancore Titanium corruption case. The CBI stated that there is no evidence against the accused. There were six individuals named as accused in the case, including former Chief Minister Oommen Chandy, Ibrahim Kunju, and employees of Travancore Titanium. Ramesh Chennithala was also named as an accused in his capacity as the KPCC President.