Trekker Saranya: ‘റെസ്‌റ്റെടുക്കാന്‍ സുഖവാസ കേന്ദ്രമല്ല അത്; ശരണ്യയുടെ മിസ്സിങില്‍ ഉഡായിപ്പുണ്ട്, നമ്മള്‍ മണ്ടന്മാരല്ലല്ലോ’
Saranya Missing Case Shocking Foul Play Claim by Mountaineer: ഇത്രയും ദിവസം കാട്ടില്‍ തുടര്‍ന്ന ശരണ്യയ്ക്ക് അതിന്റേതായ ക്ഷീണമില്ലെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് പറയുമ്പോള്‍ തന്നെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷെയ്ഖ് ഹസന്‍ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
കോഴിക്കോട്: കര്‍ണാടക കുടകിലെ തടിയന്‍ഡമോള്‍ മലയില്‍ കാണാതായ ശരണ്യയെ കണ്ടെത്തിയ ആശ്വാസത്തിലാണ് മലയാളികള്‍. മൂന്നുരാത്രിയും രണ്ടുപകലും ഘോരവനത്തില്‍ കഴിഞ്ഞതിന് ശേഷമാണ് ശരണ്യയെ കിട്ടുന്നത്. വ്യാഴാഴ്ചയോടെ കാണാതായ ശരണ്യയെ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആദിവാസി യുവാക്കളാണ് അരുക്കരയില്‍ നിന്ന് അവശനിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം പ്രകടിപ്പിക്കുകയാണ് പര്‍വ്വതാരോഹകനായ ഷെയ്ഖ് ഹസന്‍ ഖാന്‍.
ഇത്രയും ദിവസം കാട്ടില്‍ തുടര്‍ന്ന ശരണ്യയ്ക്ക് അതിന്റേതായ ക്ഷീണമില്ലെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് പറയുമ്പോള്‍ തന്നെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷെയ്ഖ് ഹസന്‍ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
“ശരണ്യയെ നമുക്ക് റെസ്‌ക്യൂ ചെയ്യാന്‍ പറ്റി, അവള്‍ വളരെ ധൈര്യശാലിയാണ്, എല്ലാം ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ പുള്ളിക്കാരിയെ റെസ്‌ക്യൂ ചെയ്തതിന് ശേഷം പത്രക്കാര്‍ക്ക് കൊടുത്ത ആ അഭിമുഖത്തിനകത്ത് എനിക്ക് കുറച്ച് സംശയങ്ങളുണ്ട്. പാന്‍ കോട്ട് പക്ഷിസങ്കേതം എന്ന് പറഞ്ഞൊരു പക്ഷിസങ്കേതമുണ്ട്, നാലഞ്ച് മണിക്കൂര്‍ ഞാനവിടെ പെട്ടുപോയതാണ്, കോടയൊക്കെ വന്നിട്ട് വഴിതെറ്റി. അന്നുണ്ടായ പരിഭ്രാന്തി എനിക്കറിയാം, എന്നെ പോലെ ട്രെക്കിങ്ങിനിടെ വഴിത്തെറ്റിപ്പോയ ഒരുപാട് പേരുണ്ടാകും, അവരിത് കേള്‍ക്കണം, ഞാനെന്റെ സംശയങ്ങള്‍ പറയുകയാണ്.
View this post on Instagram
വേറൊന്നും പുള്ളിക്കാരിയുടെ കയ്യിലില്ല, അരലിറ്റര്‍ വെള്ളം മാത്രമേ ഉള്ളൂ. വന്യമൃഗങ്ങളുള്ള സ്ഥലമാണെന്ന് അറിയാം, വളരെ അപകടം പിടിച്ച ഏരിയയാണ്. രാത്രിയായി കഴിയുമ്പോള്‍ കാടിന്റെ ഭാവം മാറും, ഭീകരതയാണ്. എത്ര പേടിയില്ലെന്ന് പറഞ്ഞാലും രാത്രി നമുക്ക് ഒറ്റക്ക് താമസിക്കാന്‍ പേടിയാകും. ആറരയാകും ശരണ്യ ഏതോ ഒരു അരുവിയുടെ അടുത്തെത്തി സ്‌റ്റേ ചെയ്തു, ഓക്കെ. പിറ്റേദിവസം രക്ഷപ്പെടാന്‍ വേണ്ടി എങ്ങനെയെങ്കിലും ആളുള്ള സ്ഥലത്ത് എത്താന്‍ ശ്രമിക്കും. പക്ഷെ ശരണ്യ പറഞ്ഞത് എനിക്ക് കാലുവേദനയായിരുന്നു അതുകൊണ്ട് ആ ദിവസവും ഞാനവിടെ റെസ്റ്റ് ചെയ്തുവെന്നാണ്. അത് സുഖവാസ കേന്ദ്രമല്ല, കൊടുംകാടാണ്.
പിറ്റേദിവസം ഡ്രോണ്‍ വരുമോ എന്ന് നോക്കിയിരുന്നുവെന്ന്, ആ ദിവസവും പുള്ളിക്കാരി അവിടെ സ്റ്റേ ചെയ്തുവെന്നാണ് പറയുന്നത്. മൂന്നാമത്തെ ദിവസം പോകാന്‍ ശ്രമിച്ചപ്പോള്‍ മഴ പെയ്തുപോലും, ഡ്രസ്സൊക്കെ നനഞ്ഞുവെന്ന്. നാലാമത്തെ ദിവസമാണ് നമുക്ക് കണ്ടെത്താന്‍ സാധിച്ചത്. ഒരിക്കലും അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ മൈന്‍ഡ് സെറ്റല്ല ശരണ്യയ്ക്ക്, അതിനകത്ത് എന്തെക്കെയോ മിസ്സിങ് ഡോട്‌സുണ്ട്. അത് നമ്മള്‍ കണ്ടെത്തണം.
Also Read: Saranya: ‘ദാഹം തീർത്തത് കാട്ടരുവിയിലെ വെള്ളം കുടിച്ച്, ഇനിയും ട്രക്കിങിന് പോകാനാണ് പ്ലാൻ’
അതിപ്പോള്‍ കണ്ടെത്തിയില്ലെങ്കിലും കുഴപ്പമില്ല. അവര്‍ക്ക് പറയാന്‍ താത്പര്യമില്ലെങ്കില്‍ വേണ്ട. എന്നാല്‍ ഇത് കണ്ടിരിക്കുന്നവരെല്ലാം മണ്ടന്മാരല്ല. ഒരുപാട് ട്രെക്കിങ് ചെയ്തതാണ് ഞാന്‍, ഒരുപാട് പേരെ അറിയുകയും ചെയ്യാം. ഇതേകുറിച്ച് അറിയാത്ത ഒരുപാട് പേരുണ്ട്, അവര് വിചാരിച്ചിരിക്കുന്നത് കാടിനകത്ത് മൂന്ന് ദിവസം ജീവിക്കാന്‍ ഈസിയാണെന്നാണ്. ഭക്ഷണമില്ലാതെ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും ശരണ്യയുടെ മുഖത്ത് ഞാന്‍ കണ്ടില്ല. ഒറ്റപ്പെട്ട് തിരികെയെത്തുമ്പോള്‍ നമുക്കൊരു റിലീഫുണ്ട്, എന്നാല്‍ അതൊന്നും ഇയാളുടെ മുഖത്ത് ഞാന്‍ കണ്ടില്ല,” ഹസന്‍ പറയുന്നു.