AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chakkakomban Relocate Mission: ജനവാസം ഭീതിയിൽ; ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇനിയും നീളും

Chakkakomban Relocate Mission Delayed: ഇനിയുള്ള നടപടികൾ ഹൈക്കോടതി നി‍ർദ്ദേശം അനുസരിച്ചായിരിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടിച്ച് മാറ്റാനാണ് വനംവകുപ്പ് നടപടികൾ ആരംഭിച്ചത്. എന്നാൽ ഈ ദൗത്യം ഇനിയും വൈകുമെന്നാണ് വിവരം.

Chakkakomban Relocate Mission: ജനവാസം ഭീതിയിൽ; ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇനിയും നീളും
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Oct 2026 | 06:33 AM

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കു വെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും വൈകുമെന്ന് അധികൃതർ. ഇനിയുള്ള നടപടികൾ ഹൈക്കോടതി നി‍ർദ്ദേശം അനുസരിച്ചായിരിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടിച്ച് മാറ്റാനാണ് വനംവകുപ്പ് നടപടികൾ ആരംഭിച്ചത്. എന്നാൽ ഈ ദൗത്യം ഇനിയും വൈകുമെന്നാണ് വിവരം.

ഭീതി പരത്തി കാട്ടാനകൂട്ടം

നിലവിലെ കണക്കുകൾ അനുസരിച്ച്, ചക്കക്കൊമ്പൻ നാല് പേരുടെയും മുറിവാലിപ്പിടി മൂന്ന് പേരുടെയും ജീവനെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ആനകളെ നിരീക്ഷിക്കിനായി നാല് വാച്ചർമാരെ ദേവികുളം റേഞ്ച് ഓഫീസർ നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേർ ചക്കക്കൊമ്പൻ്റെ യാത്രയെ നിരീക്ഷിക്കും. മറ്റ് രണ്ടു പേർ മുറിവാലൻപ്പിടി ഉൾപ്പെടുന്ന എട്ട് കാട്ടാനകളുള്ള കൂട്ടത്തെയും നിരീക്ഷിച്ച് സഞ്ചാരപഥം രേഖപ്പെടുത്തും.

ALSO READ: പാമ്പ് കടിയേറ്റവർക്കുള്ള ആൻ്റിവെനം ഇഞ്ചക്ഷൻ 108 ആംബുലൻസിൽ?

നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാനിലും മുറിവാലൻപ്പിടി 301 കോളനി ഭാഗത്തുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ചക്കക്കൊമ്പന് മദപ്പാടും കണ്ടെത്തിയത് കൂടുതൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതിനിടെ കാട്ടാനകളുടെ നിരന്തരമായ ആക്രമണത്തിൻ്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നതിനായി നാലംഗ വിദഗ്ദ്ധസംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ എലിഫൻ്റ് സെപ്ഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി എസ് ഈസ, കെ എഫ് ആർ ഐ യിലെ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാല സെൻറ് തോമസ് കോളജ് ബോട്ടണി വിഭാഗം മുൻ മേധാവി ജോമി അഗസ്റ്റിൻ, ചിന്നക്കനാലിൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരടങ്ങിയ സംഘം അടുത്തയാഴ്ച സ്ഥലത്തെത്തും. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ തുടർ നടപടികൾ ആരംഭിക്കുകയുള്ളൂ.

വിദഗ്ദ്ധ സംഘത്തിൻ്റെ റിപ്പോർട്ട് കിട്ടിയ ശേഷം മയക്കുവെടി വയ്ക്കേണ്ട ആവശ്യകതയും പദ്ധതിയുമടക്കമുള്ള റിപ്പോർട്ട് ഹൈറേഞ്ച് സർക്കി‌ൾ സിസിഎഫ് ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി ലഭിച്ചാൽ മാത്രമേ മയക്ക് വെടി വെക്കാനാകൂ. കോടതി അനുവദിച്ചാൽ വയനാട്ടിൽ നിന്നും കുങ്കിയാനകളെയും എത്തിക്കാനാണ് നീക്കം. കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്ന തോട്ടം മേഖലകളിലെയും വന അതിർത്തികളിലെയും ഭൂപ്രകൃതി മയക്കുവെടി വെക്കാൻ അനുയോജ്യമായിരിക്കണം. കൊക്കകളും നിറഞ്ഞ പ്രദേശത്ത് വെടിയേറ്റാൽ ആനയ്ക്ക് അപായം സംഭവിക്കാനുള്ള സാധ്യതയേറെയാണ്.

English Summary:

Kerala Forest Department’s operation to dart and relocate the rogue wild elephant known as Chakkakomban has delays due to adverse conditions and challenging terrain across the Chinnakanal and Santhanpara regions of Idukki district.

Follow Us