AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു; പടിയിറക്കം നാണംകെട്ട്

Rahul Mamkootathil Resigned: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. രാഹുലിനൊപ്പം കോഴിയുടെ ചിത്രം പതിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്.

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു; പടിയിറക്കം നാണംകെട്ട്
രാഹുല്‍ മാങ്കൂട്ടത്തില്‍Image Credit source: Rahul Mamkootathil Facebook
shiji-mk
Shiji M K | Updated On: 21 Aug 2025 13:31 PM

അടൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചു. നിരവധി സ്ത്രീകള്‍ രാഹുലിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ടയിലെ രാഹുലിന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാജി വ്യക്തമാക്കിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. രാഹുലിനൊപ്പം കോഴിയുടെ ചിത്രം പതിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനുള്ള തെളിവും രാഹുലിനെതിരെ പുറത്തുവന്നിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. ആരോപണ വിധേയനായ രാഹുല്‍ പ്രതികരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

നേതൃത്വം തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍. യുവ നടി തന്റെ വളരെ അടുത്ത സുഹൃത്താണ്. അവര്‍ എന്റെ പേര് ഇതുവരെ പറഞ്ഞിട്ടില്ല. ഈ രാജ്യത്തെ നിയമ സംവിധാനത്തിന് വിരുദ്ധമായ പ്രവൃത്തി എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതുവരെ എന്നെ കുറിച്ച് പരാതി വന്നിട്ടില്ല. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അതിനെ നിയമപരമായി താന്‍ ഉത്തരം നല്‍കുമെന്നും രാഹുല്‍.

ഇന്നത്തെ കാലത്ത് ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടാക്കാം. ഇതിനെല്ലാം ഉത്തരം നല്‍കേണ്ടത് ഗര്‍ഭഛിദ്രം നടത്താന്‍ പരാതി വന്നെങ്കില്‍ മാത്രമാണ്. അപ്പോള്‍ നിയമപരമായി നേരിടാം. എകെ ശശീന്ദ്രനും മുകേഷിനും എതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ ആരും ഇത്രയും താത്പര്യം കാണിച്ചില്ല. സര്‍ക്കാരിനെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമാണ്. സിപിഎം ശ്രമിച്ചാല്‍ എളുപ്പത്തില്‍ പരാതി ചമയ്ക്കാന്‍ സാധിക്കും.

Also Read: V D Satheeshan: ‘എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും’; രാഹുലിനെതിരായ ആരോപണത്തിൽ വിഡി സതീശൻ

രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണെങ്കില്‍ ആ യുവതിയും കുറ്റം ചെയ്തില്ലേ? ഹണി ഭാസ്‌കറിന് അത്തരത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ അവര്‍ ആര് പറഞ്ഞെന്ന് തെളിയിക്കട്ടെ. ഞങ്ങള്‍ മൂന്നുപേരും സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ.

ഹണി ഭാസ്‌കര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ അവര്‍ തെളിയിക്കട്ടെ. മാധ്യമങ്ങള്‍ നിയമവിരുദ്ധമായ പ്രശ്‌നങ്ങളെ കുറിച്ചാണ് ചോദിക്കേണ്ടത്. വിഡി സതീശന്‍ പറഞ്ഞത് ആളുകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കും എന്നാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.