Vadakara Teachers MDMA Case : വടകര എം.ഡി.എം.എ കേസ്, അധ്യാപികയുടെ അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ ഇടപാട്
Vadakara MDMA Case : കേരളം വലിയ ഞെട്ടലോടെ ചർച്ചചെയ്ത സംഭവമാണ് വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസ്. ഒരു തലമുറയെ നേർവഴിക്ക് നയിക്കേണ്ടവരായ അധ്യാപകർ തന്നെ ലഹരിയുടെ വാഹകരായി മാറിയെന്ന കേസ് കേരള ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഒന്നാണ്. ഈ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ് ഇപ്പോൾ.
കോഴിക്കോട് : കേരളം വലിയ ഞെട്ടലോടെ ചർച്ചചെയ്ത സംഭവമാണ് വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസ്. ഒരു തലമുറയെ നേർവഴിക്ക് നയിക്കേണ്ടവരായ അധ്യാപകർ തന്നെ ലഹരിയുടെ വാഹകരായി മാറിയെന്ന കേസ് കേരള ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഒന്നാണ്. ഈ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ് ഇപ്പോൾ. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പേരാമ്പ്ര ബിആർസിയിലെ മുൻ അധ്യാപിക കീർത്തനയുടെ അക്കൗണ്ട് വഴി അഞ്ച് മാസത്തിനിടെ നടന്നത് 15 ലക്ഷം രൂപയുടെ ഇടപാടാണ് എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘം ഇതിനകം ശേഖരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസും എക്സൈസും രജിസ്റ്റർ ചെയ്ത പല എംഡിഎംഐ കേസുകളിലെ പ്രതികളുമായും ഇവർ ഇടപാട് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയതിനു ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിയായ കീർത്തന തനിക്ക് ഈ കേസുമായി യാതൊരു ബന്ധമില്ലെന്നും പോലീസ് പറയുന്നത് പോലെ തന്റെ അക്കൗണ്ട് വഴി ഇടപാടുകൾ നടന്നിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. തന്റെ അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും താൻ ഒരു അധ്യാപികയാണ്, ആൺകുട്ടിയുടെ അമ്മയുമാണ് എന്നായിരുന്നു കീർത്തനയുടെ വാക്കുകൾ.
Also Read : അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശമില്ലെന്ന് ചെന്നിത്തല; ‘പിടികിട്ടാതെ’ ഓപ്പറേഷൻ ഗ്രിപ്പുമായി കേരള പോലീസ്
എന്നാൽ പോലീസ് ശേഖരിച്ച ബാങ്ക് വിവരങ്ങൾ കാണിച്ചപ്പോൾ മൗനമായിരുന്നു കീർത്തനയുടെ മറുപടി. കേസിലെ മുഖ്യ കണ്ണി എന്ന് സംശയിക്കുന്ന വയനാട് സ്വദേശിയായ ഷിന്റോ എന്ന യുവാവിന്റെ നിർദ്ദേശപ്രകാരമാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. തന്റെ അക്കൗണ്ടിൽ പണം ലഭിച്ചാൽ അത് ഷിന്റോയെ ആണ് കീർത്തന അറിയിച്ചിരുന്നത്. ഇതിനുശേഷമാണ് പണം അയച്ചവർക്ക് എംഡി എം എ എത്തിച്ചു നൽകിയിരുന്നത്. നിലവിൽ ചോദ്യം ചെയ്യലുമായി കീർത്തന പൂർണമായി സഹകരിക്കുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ശ്രമിച്ചേക്കും.
പയ്യോളിയിൽ 13 ഗ്രാം എംഡിഎംഎയുമായി മെയ് 20ന് യുവാവ് അറസ്റ്റിലായ കേസിലും വടകര കേസിലെ അഞ്ചാം പ്രതിയായ ജിജിലിനെ എൻ ഡി പി എസ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പയ്യോളിയിൽ എൻഡിഎംഐയുമായി പിടിയിലായ മുഹമ്മദ് ഇർഫാൻ പണം അയച്ചത് ജിജിലിന് ആയിരുന്നു. വടകര എം ഡി എം എ കേസിൽ രണ്ടുമാസം കൊണ്ട് തന്നെ കുറ്റപത്രം നൽകാൻ കഴിയുമെന്ന് കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ് അറിയിച്ചു. അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ അറസ്റ്റ് നടന്നിട്ടുള്ളതൊന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
English Summary
The drug trafficking case involving teachers from Vadakara is an incident that has deeply shocked Kerala. It is a rare occurrence in the state’s history for teachers who are meant to guide a generation onto the right path to themselves become carriers of narcotics. Further details regarding this case are now coming to light.