Vandanam Medical College Surgical Error: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; കൂടുതൽ പേരെ പ്രതി ചേർക്കും

Vandanam Medical College Surgical Error: നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു...

Vandanam Medical College Surgical Error: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; കൂടുതൽ പേരെ പ്രതി ചേർക്കും

Usha Joseph

Published: 

22 Feb 2026 | 08:19 AM

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ വയറിൽ കത്രിക ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് പോലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ് ഓഫീസർ പി എസ് ധന്യയും കേസിൽ പ്രതികളാകും. അതേസമയം കഴിഞ്ഞ ദിവസമാണ് ഉഷയുടെ വയറ്റിൽ നിന്നും ഉപകരണം പുറത്തെടുത്തത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അയയ്ക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.

കേസിൽ നിലവിൽ ഏക പ്രതി ഡോക്ടർ ലളിതാംബിക കരുണാകരനാണ്. ഇവരെ ഉടനെ ചോദ്യം ചെയ്യും. എന്നാൽ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സിന്റെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസിൽ നിർണായകമാകും. ശസ്ത്രക്രിയ നടത്തുമ്പോൾ ഡോ. ലളിതാംബിക കരുണാകരന്റെ കീഴിൽ ഒമ്പതംഗ സംഘമാണ് ഉണ്ടായിരുന്നത്. സീനിയർ റസിഡന്റ് ഡോ.ഭാർഗവി, ജൂനിയർ റസിഡന്റ് ഡോ.ഗ്രീഷ്മ, ശസ്ത്രക്രിയ നടത്താൻ ഡോ. ജെ ഷാഹിദയുടെ സഹായികളായി ഉണ്ടായിരുന്നത്.

കൂടാതെ നഴ്സിങ് ഓഫീസർ പി എസ് ധന്യ, ഓപ്പറേഷൻ തീയേറ്ററിന്റെ ചുമതലയുള്ള സീനിയർ നഴ്സിങ് ഓഫീസർമാരായ സിമി, മഞ്ജു എന്നിവരും സംഘത്തിൽ ഉൾപ്പെടും. ഡോക്ടർമാരായ ബിബി, ജയശ്രീ, ഹരികൃഷ്ണൻ എന്നിവരാണ് അനസ്തേഷ്യക്ക് നേതൃത്വം നൽകിയവർ. ശസ്ത്രക്രിയയിൽ പങ്കെടുത്ത മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. ഉഷ ജോസഫിന്റെ കേസ് ഷീറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Us
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്