AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat food : വന്ദേ ഭാരത് ഭക്ഷണ വിവാദം: പണം നൽകിയിട്ടും ഭക്ഷണം കിട്ടിയില്ലെന്ന് പരാതി; കാരണം ‘കറന്റ് ബുക്കിങ്’

Vande Bharat Train Food Complaint in Kerala: ട്രെയിനിൽ വെച്ച് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ നൽകാം എന്ന് ജീവനക്കാർ ആദ്യം പറഞ്ഞെങ്കിലും, ഏറെ വൈകിയും ലഭിക്കാത്തതിനെ തുടർന്ന് തർക്കം ആരംഭിക്കുകയായിരുന്നു.

Vande Bharat food :  വന്ദേ ഭാരത് ഭക്ഷണ വിവാദം: പണം നൽകിയിട്ടും ഭക്ഷണം കിട്ടിയില്ലെന്ന് പരാതി; കാരണം ‘കറന്റ് ബുക്കിങ്’
Vande BharatImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 30 Oct 2025 16:31 PM

തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ പരാതി ഉന്നയിച്ചു. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തുനിന്ന് കയറിയ യാത്രക്കാർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഭക്ഷണത്തിനുള്ള തുകയും ഈടാക്കിയിരുന്നതായി യാത്രക്കാർ അറിയിച്ചു. ട്രെയിനിൽ വെച്ച് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ നൽകാം എന്ന് ജീവനക്കാർ ആദ്യം പറഞ്ഞെങ്കിലും, ഏറെ വൈകിയും ലഭിക്കാത്തതിനെ തുടർന്ന് തർക്കം ആരംഭിക്കുകയായിരുന്നു.

അധികൃതരുടെ വിശദീകരണം

 

വന്ദേ ഭാരത് ട്രെയിനുകളിൽ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നും. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കുള്ള ഭക്ഷണം പുറമേ നിന്ന് പാചകം ചെയ്ത് ട്രെയിനിൽ എത്തിക്കുകയാണ് ചെയ്യുന്നതെന്നുമാണ് സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. അവസാന നിമിഷം ‘കറന്റ് ബുക്കിങ്’ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് ഉടൻ തയാറാക്കി കഴിക്കാൻ കഴിയുന്ന ‘റെഡി ടു ഈറ്റ്’ ഭക്ഷണപ്പൊതികൾ മാത്രമാണ് നൽകാൻ കഴിയുക.

ഇന്നലെ കറന്റ് ബുക്കിങ്ങിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ, നേരത്തേ ബുക്ക് ചെയ്തവർക്ക് നൽകുന്ന അതേ ഭക്ഷണം തന്നെ വേണമെന്ന് നിർബന്ധം പിടിച്ചതാണ് തർക്കത്തിന് കാരണമായതെന്നും അധികൃതർ വ്യക്തമാക്കി.