Varkala Train Attack: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പോലീസിനോട് കൃത്യം വിവരിച്ച് പ്രതി, തെളിവെടുപ്പ്

Varkala Train Attack Latest Update: പുകവലിക്കുന്നത് ചോദ്യം ചെയ്തതിൻറെ പേരിലാണ് ജനറൽ കംപാർട്ട്മെൻറിൻറെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെന്ന പെൺകുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്കിട്ടത്. ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയേയും തള്ളിയിടാൻ ശ്രമിച്ചിരുന്നു.

Varkala Train Attack: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പോലീസിനോട് കൃത്യം വിവരിച്ച് പ്രതി, തെളിവെടുപ്പ്

പ്രതി സുരേഷ്

Published: 

15 Nov 2025 | 07:34 PM

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ (Varkala Train Attack) നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേരള എക്സ്പ്രസ് ട്രെയ്നിൽ കയറിയത്. നടന്ന സംഭവങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

സംഭവം നടന്ന ദിവസം പ്രതി പോയ അതിരമ്പുഴയിലും ട്രെയിനിൽ കയറുന്നതിന് മുമ്പ് മദ്യപിക്കാനെത്തിയ ബാറിലും ഇന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പ്രതിയുടെ തിരിച്ചറിയിൽ പരേഡും ജയിലിൽ വച്ച് തന്നെ നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇന്നലെയാണ് സുരേഷിനെ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ കിട്ടിയത്. അതേസമയം, പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

Also Read: സ്ഥാനാർഥിയാക്കിയില്ല; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

പുകവലിക്കുന്നത് ചോദ്യം ചെയ്തതിൻറെ പേരിലാണ് ജനറൽ കംപാർട്ട്മെൻറിൻറെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെന്ന പെൺകുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്കിട്ടത്. ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയേയും തള്ളിയിടാൻ ശ്രമിച്ചിരുന്നു. അർച്ചനയുടെ ബഹളം കേട്ട് കൂടെയുണ്ടായിരുന്ന യാത്രക്കാരനാണ് ആദ്യം ഓടിയെത്തിയത്. അർച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കിയതും ഇയാളാണ്.

 

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ