VD Satheesan: ചെലവ് 19.88 ലക്ഷം! മുഖ്യമന്ത്രി പറന്ന വിമാനത്തിന് പണം സ്പോൺസർ ചെയ്തത് ചിപ്സൺ ഏവിയേഷൻ

VD Satheesan Chartered Flight Controversy:ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ ഉടമസ്ഥതയിലുള്ള ചാർട്ടേർഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പറന്നിരുന്നത്. ചിപ്സൺ ഏവിയേഷൻ അടച്ച ബില്ലിന്റെ പകർപ്പാണ് പുറത്തുവന്നത്.19.88 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കായി ചിലവായത്.കേരള സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനിയാണ് ചിപ്സൺ ഏവിയേഷൻ. എന്നാൽ ഇതിന്റെ കരാർ ഇതിനോടകം...........

VD Satheesan: ചെലവ് 19.88 ലക്ഷം! മുഖ്യമന്ത്രി പറന്ന വിമാനത്തിന് പണം സ്പോൺസർ ചെയ്തത് ചിപ്സൺ ഏവിയേഷൻ

Vd Satheesan

Published: 

24 Sep 2026 | 03:28 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദമായ വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് സംബന്ധിച്ച് തെളിവുകൾ പുറത്തുവരുന്നു. വിഡി സതീശൻ തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് പറന്ന വിമാനത്തിന്റെ സ്പോൺസർ ആരാണെന്ന് പ്രതിപക്ഷമടക്കം ചോദ്യം ഉയർത്തിയെങ്കിലും അതാരാണെന്ന് പറയാൻ സാധിക്കില്ല പറയില്ല ഇനിയും പോകും എന്നൊക്കെയുള്ള ധാർഷ്ട്യം നിറഞ്ഞ മറുപടിയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഒരു രൂപ പോലും ചിലവായിട്ടില്ല…

അത് സ്പോൺസർ ചെയ്തത് ആരായിരുന്നാലും ഇനി അവർ അതിന്റെ പങ്ക് ചോദിച്ചു കൊണ്ട് എത്തില്ല, സർക്കാറിന്റെ കയ്യിൽ നിന്നും ഒരു രൂപ പോലും ചിലവായിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരാണ് യാത്രയ്ക്ക് വേണ്ടി പണം അടച്ചത് എന്നത് സംബന്ധിച്ച തെളിവുകൾ എത്തുന്നത്. ചിപ്സൺ ഏവിയേഷൻ ആണ് എന്നാണ് ഇപ്പോൾ തെളിവുകളിൽ നിന്നും പുറത്തു വരുന്ന വിവരം.

ALSO READ:നഷ്ടം 17.14 ലക്ഷം രൂപ! ശബരിമല നെയ്യ് വില്പന ക്രമക്കേടിൽ വിജിലൻസ് റിപ്പോർട്ട്

ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ ഉടമസ്ഥതയിലുള്ള ചാർട്ടേർഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പറന്നിരുന്നത്. ചിപ്സൺ ഏവിയേഷൻ അടച്ച ബില്ലിന്റെ പകർപ്പാണ് പുറത്തുവന്നത്.19.88 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കായി ചിലവായത്.കേരള സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനിയാണ് ചിപ്സൺ ഏവിയേഷൻ. എന്നാൽ ഇതിന്റെ കരാർ ഇതിനോടകം അവസാനിച്ചതാണ്.

ഇത് പുതുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഇതേ കമ്പനിയുടെ സ്പോൺസർഷിപ്പിൽ മുഖ്യമന്ത്രി യാത്ര നടത്തിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടുള്ള പ്രതികരണം ഒരിക്കലും ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. സ്പോൺസർ ആരാണ് എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തണമെന്നും അത് പറയാതിരിക്കാൻ ഒരിക്കലും സാധിക്കില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

ENGLISH SUMMARY

Evidence is emerging regarding the sponsor of the Chief Minister’s controversial flight. Although questions were raised—including by the Opposition—about who sponsored the flight he took from Thiruvananthapuram to Malappuram, the Chief Minister responded with arrogance, refusing to disclose the sponsor’s identity and declaring that he would continue to undertake such trips.

Loading...
Unable to load recommendations.
Follow Us
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video