Low – Alcohol Tax: മദ്യവില കുറയുമോ? വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; നിർദ്ദേശം കരട് ധനബില്ലിൽ

Government Moves Ahead with Low-Alcohol Tax Cut: ബിൽ പാസായാലും വിൽപനയ്ക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി വേണം. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ലെന്നാണ് മന്ത്രി എം ലിജു പറയുന്നത്.

Low - Alcohol Tax: മദ്യവില കുറയുമോ? വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; നിർദ്ദേശം കരട് ധനബില്ലിൽ

മുഖ്യമന്ത്രി വിഡി സതീശൻ

Updated On: 

28 Jun 2026 | 07:43 AM

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നൽകുമെന്ന പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ബജറ്റ് നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ധനബില്ലുകളുടെ കരട് ഇന്നലെ ഗവർണറുടെ അനുമതി തേടി അച്ചടിച്ച് എംഎൽഎമാർക്ക് വിതരണം ചെയ്തു. ജൂലൈ ഒന്നിന് കരട് നിയമസഭയിൽ അവതരിപ്പിക്കും. ധന ബില്ലുകൾക്ക് നിയമസഭ അംഗീകാരം നൽകിയാൽ അതിനാനുപാതികമായി സംസ്ഥാന നികുതി നിയമങ്ങളിലും മാറ്റങ്ങളുണ്ടാകും.

അതേസമയം, ബിൽ പാസായാലും വിൽപനയ്ക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി വേണം. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നികുതി ഘടനയിൽ മാറ്റമോ?

ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ രണ്ട് നികുതി സ്ളാബുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 10% വരെ ആൽക്കഹോളുള്ള മദ്യത്തിന് 120 ഉം 20% വരെയുള്ളതിന് 175 ശതമാനവുമാണ് പുതിയ നിരക്ക് എന്നാണ് വിവരം. ലവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 251% നികുതിയാണുള്ളത്. നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്.

ALSO READ: മൈക്ക് ചതിച്ചതല്ല, “ഒരു കാരണവശാലും കൊടുക്കില്ല” എന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ !

സ്വപക്ഷത്തും പ്രതിപക്ഷത്തും വിമർശം

വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ രംഗത്തെത്തിയിരുന്നു. വിര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ ആവശ്യപ്പെട്ടു. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തുകയായിരുന്നു വേണ്ടതെന്ന് സുധീരൻ പറഞ്ഞു.

മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവും വിമർശിച്ചു. ശക്തമായ പ്രതിഷേധമുണ്ടായിട്ടും കരാറിൽനിന്ന്‌ പിന്മാറാത്തത് മുഖ്യമന്ത്രിക്ക് മദ്യകമ്പനിയോടുള്ള വിധേയത്വം കൊണ്ടാണ്. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു, മുഖ്യമന്ത്രി നടത്തുന്നത് വെറും വാചകക്കസർത്താണെന്നും പി രാജീവ് ആരോപിച്ചു.

എക്സൈസ് മന്ത്രിയുടെ വാദം

എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ലെന്നാണ് മന്ത്രി എം ലിജു പറയുന്നത്. ‘സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യനയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ സഭാ സമ്മേളനത്തിന് ശേഷം എക്‌സൈസ് വകുപ്പ് ആരംഭിക്കും. എല്ലാ മേഖലയില്‍പ്പെട്ട ആളുകളുമായി ചര്‍ച്ചചെയ്യും. ശേഷം മദ്യനയം രൂപീകരിക്കും. പ്രോഗ്രസീവായ ഒരു നയം ആയിരിക്കും വരിക. അതിനുശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. യുഡിഎഫിന്റെ നിലപാടും അതുതന്നെയാണ്’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.

English Summary:

Kerala government is moving ahead with its proposal to reduce taxes on low-alcohol beverages by including the revised tax structure in the draft Finance Bill, which is scheduled to be introduced in the State Assembly on July 1.

Follow Us
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ