US vs Iran : വീണ്ടും ആക്രമണവുമയി അമേരിക്ക, പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്കോ?
America Iran War Updates: താല്‍ക്കാലിക വിരാമത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തി. സമാധന കാരാറില്‍ എത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നത്. ഇറാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് അമേരിക്കുടെ രണ്ടാം ആക്രമണം നടന്നത്.
വാഷിങ്ടണ്‍: താല്‍ക്കാലിക വിരാമത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തി. സമാധന കാരാറില്‍ എത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നത്. ഇറാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് അമേരിക്കുടെ രണ്ടാം ആക്രമണം നടന്നത്.
ഹോര്‍മുസ് കടലിടുക്കിലും സമീപത്തുമായുള്ള ഒന്നിലധികം സ്ഥലങ്ങളിലെ 10 ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളിലാണ് യു.എസ് നാവികസേനയും വ്യോമസേനയും യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മുപ്പത്തിയേഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യമാണ് പുറത്ത് വന്നത്.ഇതിന് മറുപടിയായി ഇറാന്‍ വീണും പ്രത്യാക്രമണം നടത്തിയാല്‍ സംഘര്‍ഷം വീണ്ടും കനക്കും. കഴിഞ്ഞ ദിവസം ഇറാന്റെ മിസൈല്‍ ഡ്രോണ്‍ സ്‌റ്റേഷനുകള്‍ ആക്രമിച്ച് ആയുധ ശേഖരങ്ങള്‍ നശിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായി ഇറാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. ഇനിയും ഇറാന്‍ ഇതേ സമീപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് ഓര്‍മ്മപ്പെടുത്തി.
Also Read: ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് യുഎസ്; കരാറില്‍ കാര്യമില്ല, പശ്ചിമേഷ്യന്‍ യുദ്ധം കനക്കും
‘അക്രമത്തെ അക്രമത്തിലൂടെ തന്നെ നേരിടുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇറാന് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ച് സംഘര്‍ഷം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. കരാറില്‍ ഏര്‍പ്പെടാന്‍ ഇറാനെടുത്ത തീരുമാനത്ത ഏറെ ബഹുമാനത്തോടെയാണ് തങ്ങള്‍ കണ്ടത്. കരാറിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇറാന് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ അമേരിക്കയുമായി സംസാരിക്കാം. പക്ഷേ അതിന് പകരം അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കേണ്ടി വരുമെന്നും വാന്‍സ് എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ ലെബനനില്‍ ആക്രമണം നടത്തിയെന്നും ഇത് വെടി നിര്‍ത്തല്‍ കാരാറിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് ഇറാന്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയത്. ഇതാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് വഴി തുറന്നത്. സമാധാന കാരാറിന് പിന്നാലെ ക്രൂഡ് ഓയില്‍ വില സാധരണ നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് വഴിതുറക്കുമോ എന്ന ആശങ്കയിലാണ് ലോകം. ലോക എണ്ണ വ്യാപാരത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. നിലവിലെ സംഘര്‍ഷങ്ങള്‍ ആഗോള എണ്ണ വിലയെ വീണ്ടും ഉയര്‍ത്താനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അത് വെല്ലുവിളിയാകും. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വിതരണം സാധാരണ ഗതിയില്‍ എത്തിയത്. ഹോര്‍മുസില്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ വീണ്ടും പ്രതിസന്ധി രൂപപ്പെടും.
English Summary
After a temporary truce, the Middle East is heading towards conflict again. The United States has attacked Iran again. This is the second time the United States has attacked Iran since reaching a peace agreement. The US Central Command stated that they carried out the attack after Iran violated the ceasefire agreement. The second American attack took place near the Strait of Hormuz.