Sthree Suraksha Pension: സ്ത്രീ സുരക്ഷ പെന്‍ഷന്‍ സര്‍ക്കാര്‍ കൈവിട്ടു; തീരുമാനം ഉടന്‍ ഉണ്ടാകില്ല, കാത്തിരിപ്പ് നീളും

VD Satheesan Says No Decision Yet on Sthree Suraksha Pension: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് വെറും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തിയതിനോടൊപ്പം പ്രഖ്യാപിച്ച ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് സംസ്ഥാനത്തെ സ്ത്രീകളില്‍ നിന്ന് ലഭിച്ചത്.

Sthree Suraksha Pension: സ്ത്രീ സുരക്ഷ പെന്‍ഷന്‍ സര്‍ക്കാര്‍ കൈവിട്ടു; തീരുമാനം ഉടന്‍ ഉണ്ടാകില്ല, കാത്തിരിപ്പ് നീളും

പ്രതീകാത്മക ചിത്രം

Published: 

22 Jun 2026 | 12:10 PM

കേരളത്തിലെ സ്ത്രീകളെ നിരാശരാക്കി മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നു. സ്ത്രീ സുരക്ഷ പെന്‍ഷനെ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമാക്കിയിട്ടില്ലെന്നും പദ്ധതി തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മുന്‍ സര്‍ക്കാര്‍ രണ്ട് മാസത്തെ പെന്‍ഷന്‍ തുക വിതരണം ചെയ്തിരുന്നുവെങ്കിലും, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഗഡു വിതരണം നിലച്ചു. സ്ത്രീ സുരക്ഷ പെന്‍ഷനില്‍ യുഡിഎഫിന് തുടക്കം മുതല്‍ക്കെ അതൃപ്തിയുണ്ട്, അതിനാല്‍ തന്നെ പദ്ധതി ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണിപ്പോള്‍ ഗുണഭോക്താക്കള്‍.

സ്ത്രീ സുരക്ഷ പെന്‍ഷന്‍ പദ്ധതി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് വെറും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തിയതിനോടൊപ്പം പ്രഖ്യാപിച്ച ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് സംസ്ഥാനത്തെ സ്ത്രീകളില്‍ നിന്ന് ലഭിച്ചത്.

പദ്ധതി പ്രഖ്യാപിച്ച് കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ഏകദേശം 10 ലക്ഷത്തോളം പേര്‍ സ്ത്രീ സുരക്ഷ പെന്‍ഷന് വേണ്ടി അപേക്ഷിക്കുകയും ചെയ്തു. ഇതില്‍ നിന്നും തിരഞ്ഞെടുത്ത അര്‍ഹരായ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പെന്‍ഷന്‍ തുക വിതരണം ചെയ്തത്. രണ്ടാം ഘട്ടമായപ്പോഴേക്ക് അപേക്ഷകരുടെ എണ്ണം കൂടി. വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. വരുമാനമാണ് മുഖ്യ ഘടകം.

പ്രതിമാസം 1,000 രൂപ വീതം വിതരണം ചെയ്ത്, ഒരു വര്‍ഷത്തില്‍ 12,000 രൂപ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഊര്‍ജം പകരുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

Also Read: Kerala Budget 2026: സ്ത്രീസുരക്ഷ പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെക്കും! ബജറ്റില്‍ അമിത പ്രതീക്ഷ വേണോ?

പദ്ധതിയുടെ മാനദണ്ഡങ്ങള്‍

35 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍ മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇവര്‍ സര്‍ക്കാരിന്റെ മറ്റ് സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ ആകാന്‍ പാടില്ല. കൂടാതെ അപേക്ഷകര്‍ ബിപിഎല്‍, എഎവൈ വിഭാഗത്തില്‍പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കണം. കേരളത്തില്‍ സ്ഥിരതാമസമാക്കിയവരുമാകണം അപേക്ഷകകര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരം-താത്കാലിക ജോലികള്‍ ചെയ്യുന്നവര്‍ക്കും പദ്ധതിക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.

ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കും

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ 2,000 രൂപയില്‍ നിന്നും 3,000 രൂപയാക്കി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാല്‍ തങ്ങളുടെ ആദ്യ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ പെന്‍ഷനെ കുറിച്ച് ഒന്നും തന്നെ ധനമന്ത്രി വിഡി സതീശന്‍ സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കുന്നതിന് വൈകിപ്പിക്കില്ലെന്ന് പറയുകയാണ് വിഡി സതീശന്‍.

ക്ഷേമ പെന്‍ഷന്‍ അര്‍ഹരായ ആളുകളിലേക്ക് ഉടന്‍ എത്തിക്കും. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പുതിയ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ 24ാം തീയതി മുതല്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

English Summary

Kerala Chief Minister V.D. Satheesan has said that no decision has been taken regarding the proposed Sthree Suraksha Pension scheme. He also clarified that the proposal is not being considered under the state’s welfare pension category.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം