AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vellappally Natesan: വെള്ളാപ്പള്ളി നടേശൻ ക്രിമിനൽ കേസിലെ പ്രതി, പത്മവിഭൂഷൻ നൽകരുത്! ഹൈക്കോടതിയിൽ ഹർജി

Vellappally Natesan: വെള്ളാപ്പള്ളിയുടെ കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്...

Vellappally Natesan: വെള്ളാപ്പള്ളി നടേശൻ ക്രിമിനൽ കേസിലെ പ്രതി, പത്മവിഭൂഷൻ നൽകരുത്! ഹൈക്കോടതിയിൽ ഹർജി
Vellappally NatesanImage Credit source: facebook
Ashli C
Ashli C | Published: 26 Feb 2026 | 01:11 PM

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഒരു ആൾക്ക് പുരസ്കാരം നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് ആരോപിക്കുന്നത്.

വെള്ളാപ്പള്ളിയുടെ കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.

മാരാരിക്കുളം പോലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും മൈക്രോഫിനാൻസ് കേസുകളിലും എസ് എൻ ട്രസ്റ്റ് കോളേജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

ഹർജിയിൽ കേന്ദ്രസർക്കാറിന്റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാറിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞതിനുശേഷം പരിഗണിക്കാൻ മാറ്റി.

Follow Us