Nanda Govindam Bhajans: നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല, ഈ നാട്ടിൽ എല്ലാ മതസ്ഥരും ഒന്നാണ്! ക്ഷേത്ര കമ്മിറ്റി

Nanda Govindam Bhajans Controversy:ഹിന്ദു ക്ഷേത്രത്തിൽ വച്ച് ക്രിസ്ത്യൻ ഗാനം ആലപിച്ചു എന്നതായിരുന്നു നന്ദഗോവിന്ദൻ ഭജൻസിനെതിരായ പ്രധാന ആരോപണം. ഇപ്പോൾ ഇതിന്റെ പേരിൽ നടക്കുന്ന വർഗീയ ചർച്ചകൾക്ക് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. ഈ സാഹചര്യത്തിൽ താങ്കൾക്ക് ഇത് പറയാതിരിക്കാൻ സാധിക്കില്ല എന്നും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ച ആകുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് ക്ഷേത്ര കമ്മിറ്റി പറയുന്നു........

Nanda Govindam Bhajans: നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല, ഈ നാട്ടിൽ എല്ലാ മതസ്ഥരും ഒന്നാണ്! ക്ഷേത്ര കമ്മിറ്റി

Nanda Govindam Bhajans

Updated On: 

22 Apr 2026 | 10:49 AM

കോട്ടയം: വേമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന ചൊല്ലുന്നതിനിടയിൽ നന്ദ ഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്ക് ആണ് തിരികൊളുത്തിയത്. ഹിന്ദു ക്ഷേത്രത്തിൽ വച്ച് ക്രിസ്തീയ ഗാനം ആരംഭിക്കുന്നത് തെറ്റാണ് എന്ന തരത്തിലായിരുന്നു വിമർശനത്തിന്റെ പ്രധാന കാരണം. ഇപ്പോഴിതാ ഇത്തരത്തിൽ വർഗീയമായ ചർച്ചകൾക്ക് എതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ സാധിക്കില്ലെന്നും, പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ച് ആകുമ്പോൾ ഈ കാര്യങ്ങൾ പറയണം എന്നാണ് ക്ഷേത്രം കമ്മിറ്റിയുടെ പ്രതികരണം. കഴിഞ്ഞ പതിനാലാം തീയതി നന്ദഗോവിന്ദം ഭജൻസ് ഒരു പ്രോഗ്രാം തങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു.

ക്ഷേത്ര പുനർനിർമാണം നടക്കുന്നതുകൊണ്ടും അതിനൊരു പ്രചാരണം എന്ന രീതിയിലും ആണ് നന്ദഗോവിന്ദം ഭജൻസിന്റെ പ്രോ​ഗ്രാം നടന്നത്.അതും
ഫ്രീ ആയിട്ടാണ് അവർ ക്ഷേത്രത്തിനുവേണ്ടി ഈ പ്രോഗ്രാം നടത്തിയത്. എന്നാൽ ചില ആളുകൾ ഇത് വളരെ വലിയ ഒരു വിവാദത്തിലേക്ക് ആണ് എത്തിച്ചിരിക്കുന്നത്. ഒരു കാര്യം തങ്ങൾക്ക് പ്രത്യേകമായി പറയാനുള്ളത് ഈ പ്രോഗ്രാം നടന്നത് ക്ഷേത്രത്തിന്റെ മതിൽക്കട്ടിനകത്തല്ല. അതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് വെളിയിൽ ഒരു സ്ഥലം ഇതിനായി പ്രത്യേകം ഒരുക്കി എടുക്കുകയായിരുന്നു. മാത്രവുമല്ല ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും, പ്രത്യേകമായി ഒരു മതം എന്നൊന്നുമില്ലാതെ തന്നെ എല്ലാവരും ഒരുമിച്ച് സഹകരിച്ചു കൊണ്ടാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.

ALSO READ: ” ഞങ്ങൾ ഞെട്ടിയില്ല, പ്രതീക്ഷിച്ചിരുന്നു”; ജനനായകന്റെ ലീക്കിൽ വിജയിയുടെ അച്ഛൻ

നന്ദഗോവിന്ദം ഭജൻസിന്റെ സ്വന്തം തട്ടകമാണിത്. അവർ വളർന്നത് ഇവിടെ നിന്നാണ്. നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടുത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുള്ള ടീച്ചർമാരും ആണ് . അതിനാൽ തന്നെ പ്രോഗ്രാം ആസ്വദിക്കുന്നതിന് വേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും എല്ലാവരും ഒരേ പോലെ സഹകരിക്കുന്നു. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ഫ്രീ പാസോടു കൂടിയാണ് പ്രോഗ്രാം കൺട്രോൾ ചെയ്തതെന്നും ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നത്. ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കാറുണ്ട് ഇവിടുത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്.

ക്ഷേത്ര കമ്മിറ്റി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

 

താലപ്പൊലി കടന്നുപോകുമ്പോൾ അവർ വഴിയരികിൽ തിരി തെളിയിക്കുന്നതും എല്ലാവർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടക്കുമ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സ്വാഭാവികളും അവരുടെ വീട്ടുകാരും എല്ലാം ഒന്നിച്ചു കൂടിയിരുന്നു. ആ സാഹചര്യത്തിലാണ് അപ്പോൾ അവിടെ ഒരു ക്രിസ്തീയ ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കാണാൻ സാധിക്കുന്നില്ല.

അതുകൊണ്ടുതന്നെ അതൊരു വലിയ അപരാധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുമില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേഷത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള ഈ സൗഹാർദം മനോഭാവം എല്ലാവരും കൂടി തകർക്കരുത് എന്ന് മാത്രമാണ് ഈ അവസരത്തിൽ പറയാനുള്ളൂ എന്ന് ക്ഷേത്ര കമ്മിറ്റി കൺവീനർ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ക്ഷേത്ര കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ക്ഷേത്ര കമ്മിറ്റിയെയും നന്ദഗോവിന്ദം ഭജൻസിനെയും പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Follow Us
Related Stories
Pahalgam Terror Attack: “അച്ഛൻ ധീര രക്തസാക്ഷിയാണ്”; പഹൽഗാം ആക്രമണത്തിൽ ജീവൻ വെടിഞ്ഞ രാമചന്ദ്രന്റെ ഓർമ്മയിൽ കുടുംബം
Thrissur Firecracker Blast: തൃശൂർ മുണ്ടത്തിക്കോട് വെട്ടിക്കെട്ട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
Human Rights Commission: വ്യക്തമായി വായിക്കാനാകുന്ന കുറിപ്പടി നൽകാൻ ഡോക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകണം; മനുഷ്യാവകാശ കമ്മീഷൻ
Kumbh Mela Marriage Case: കുംഭമേള പെൺകുട്ടിയുടെ വിവാഹത്തിൽ വീഴ്ചയോ? ഡിജിപി ഇന്ന് ഡൽഹിയിൽ
Valparai Accident :വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
Mathrujyothi: ഭിന്നശേഷിക്കാരായ അമ്മമാരോടൊപ്പമുണ്ട് സര്‍ക്കാര്‍; മാതൃജ്യോതി വഴി ധനസഹായം
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്